Monday, August 10ESTD 1934

Tag: ഖത്തര്‍

ഖത്തറില്‍ 315 പേര്‍ക്കു കൂടി കോവിഡ്; ഇന്ന് നാലു മരണം

ഖത്തറില്‍ 315 പേര്‍ക്കു കൂടി കോവിഡ്; ഇന്ന് നാലു മരണം

QATAR NATIONAL
284 പേര്‍ കൂടി രോഗമുക്തരായി3081 പേര്‍ ചികിത്സയില്‍428 പേര്‍ ആസ്പത്രിയില്‍ ദോഹ: ഖത്തറില്‍ കോവിഡ് മരണസംഖ്യയും പ്രതിദിന രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ്(കോവിഡ്-19) ബാധിച്ച് നാലു പേര്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 46, 57,വയസ് വീതം പ്രായമുള്ളവരും 60 വയസ് വീതം പ്രായമുള്ള രണ്ടുപേരുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 188 ആയി. രാജ്യത്ത് ഇന്ന് 315 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ചെറിയൊരിടവേളക്കുശേഷം ഇതാദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 300നു മുകളിലെത്തുന്നത്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,13,262 പേര്‍ക്കാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവുണ്ടായിട്ടുണ്ട്. കോവിഡ് ചികിത്സയിലുള്ളവരുടെയും ആസ്പത്രിയിലുള്ളവര...
മടങ്ങിയെത്തുന്ന പ്രവാസി തൊഴിലാളികള്‍ക്കായി ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജ്

മടങ്ങിയെത്തുന്ന പ്രവാസി തൊഴിലാളികള്‍ക്കായി ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജ്

QATAR NEWS
ദോഹ: ഖത്തറിലേക്ക് തിരിച്ചെത്തുന്ന പ്രവാസി തൊഴിലാളികള്‍ക്കായി ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജ് പ്രഖ്യാപിച്ചു. ഖത്തര്‍ എയര്‍വേയ്സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് ഡിവിഷനായ ഡിസ്‌കവര്‍ ഖത്തര്‍ മുഖേനയാണ് ഹോട്ടല്‍ ബുക്ക് ചെയ്യേണ്ടത്.രാജ്യത്തേക്ക് മടങ്ങുന്ന ഗാര്‍ഹിക തൊഴിലാളികള്‍, കമ്പനി ജീവനക്കാര്‍, മറ്റ് തൊഴിലാളികള്‍ എന്നിവര്‍ക്കായി 14 ദിവസത്തെ ക്വാറന്റൈന്‍ പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. സിംഗിള്‍ മുറി, ഒന്നിലധികം പേരെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ പങ്കുവെക്കപ്പെടുന്ന താമസസൗകര്യം(ഷെയേര്‍ഡ് അക്കോമഡേഷന്‍), വഴിയോര താമസസൗകര്യം (മോട്ടല്‍ അക്കോമഡേഷന്‍) എന്നിവയാണ് പാക്കേജിലുള്ളത്. ഗാര്‍ഹിക തൊഴിലാളികളും കമ്പനി ജീവനക്കാരും 14 ദിവസം ക്വാറന്റൈനി...
ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെ; ഇന്നലെ മൂന്നു മരണം

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെ; ഇന്നലെ മൂന്നു മരണം

QATAR NEWS
ദോഹ: ഖത്തറില്‍ കൊറോണ വൈറസ്(കോവിഡ്-19) ബാധിച്ച് മൂന്നു പേര്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 48, 60, 71 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 177 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 196 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമീപകാലയളവില്‍ ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം കൂടിയാണിന്നലെ. അടുത്തിടെ ഇതാദ്യമായാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെയാകുന്നത്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,11,107 പേര്‍ക്കാണ്.കഴിഞ്ഞദിവസത്തേക്കാള്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നലെ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കോവിഡ് ചികിത്സയിലുള്ളവരുടെയും ആസ്പത്രിയിലുള്ളവരുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. കഴിഞ്ഞദിവസത്തേതിനു സമാനമായി ഇന്നലെയും 201 പേര്‍ക്കു കൂടി രോഗം മാറി. ഇതു...
മടങ്ങിവരുന്നവരുടെ ഹോം ക്വാറന്റൈന്‍: നിബന്ധനകള്‍ പ്രഖ്യാപിച്ചു

മടങ്ങിവരുന്നവരുടെ ഹോം ക്വാറന്റൈന്‍: നിബന്ധനകള്‍ പ്രഖ്യാപിച്ചു

QATAR NEWS
ദോഹ: ഖത്തറിലേക്ക് മടങ്ങിവരുന്ന പ്രവാസികളുടെ ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഖത്തര്‍ അംഗീകൃത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്ന പ്രവാസികള്‍ക്ക് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാമെന്ന ഉത്തരവിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പ്രഖ്യാപിച്ചത്. ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഖത്തറിന്റെ അംഗീകൃത കോവിഡ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇത് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ കുടുംബത്തിലെ മറ്റംഗങ്ങളുമായി സമ്പര്‍ക്കം പാടില്ല, സന്ദര്‍ശകരെ അനുവദിക്കരുത്ക്വാറന്റൈനില്‍ കഴിയുന്നയാള്‍ക്ക് ഭക്ഷണം ഉള്‍പെടെയു...
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ഏജന്‍സികള്‍; സൂക്ഷിക്കണമെന്ന് തൊഴില്‍ മന്ത്രാലയം

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ഏജന്‍സികള്‍; സൂക്ഷിക്കണമെന്ന് തൊഴില്‍ മന്ത്രാലയം

QATAR NEWS
ദോഹ: ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി തട്ടിപ്പ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തൊഴില്‍ മന്ത്രാലയം ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.സമൂഹ മാധ്യമങ്ങളിലൂടെയും വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ പ്രയോജനപ്പെടുത്തിയും നിരവധി വ്യാജ ഏജന്‍സികള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.അന്വേഷണത്തില്‍ തൊഴില്‍ മന്ത്രാലയത്തിന് ഇത് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.തൊഴില്‍ അന്വേഷകര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ തട്ടിപ്പിന് ഇരയാവാന്‍ സാധ്യതയുണ്ട്.സര്‍ക്കാര്‍ തലത്തിലും അംഗീകൃത ഏജന്‍സികള്‍ മുഖേനയുമാണ് രാജ്യത്തെ പല വിവിധ മേഖലകളിലേക്കുള്ള ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.അനധികൃത ഏജന്‍സികള്‍ക്ക് പണം നല്&#...
ബലി പെരുന്നാള്‍ കരുതലോടെ ആഘോഷിച്ച് ഖത്തര്‍; നമസ്‌കാരത്തിന് പതിനായിരങ്ങള്‍

ബലി പെരുന്നാള്‍ കരുതലോടെ ആഘോഷിച്ച് ഖത്തര്‍; നമസ്‌കാരത്തിന് പതിനായിരങ്ങള്‍

QATAR NEWS
അല്‍വജ്ബാ ഈദ് ഗാഹില്‍ ബലി പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്ന ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഉന്നത ശൈഖുമാരും കുട്ടികളും ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ബലിപെരുന്നാള്‍ നമസ്‌കാരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. 401 പള്ളികളിലും ഈദ് ഗാഹുകളിലുമായാണ് ഈദ് നമസ്‌കാരം നടന്നത്. പുലര്‍ച്ചെ 5.15 ന് നടന്ന ഈദ് നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എല്ലായിടങ്ങളിലും വിശ്വാസികളുടെ തിരക്കായിരുന്നു.കോവിഡ് പ്രതിസന്ധിയെ തരണം ചെയ്യാന്‍ പ്രാര്‍ഥനകള്‍ക്കൊപ്പം ഭരണകൂട നടപടികളോട് ചേര്‍ന്ന് നിന്നുള്ള ത്യാഗപൂര്‍ണമായ സഹകരണവും ഉണ്ടാവണമെന്ന് പെരുന്നാള്‍ പ്രഭാഷണത്തില്‍ ഇമാമുമാര്‍ ആഹ്വാനം ചെയ്തുശാരീരിക അകലം പാലിച്ചും മാസ്‌ക്ക് ധരിച്ചുമാണ് വി...
ദക്ഷിണ സുഡാനിലേക്ക് ഖത്തര്‍ മെഡിക്കല്‍ സഹായം

ദക്ഷിണ സുഡാനിലേക്ക് ഖത്തര്‍ മെഡിക്കല്‍ സഹായം

QATAR NATIONAL
ഖത്തറിന്റെ അടിയന്തര മെഡിക്കല്‍ സഹായം ദക്ഷിണ സുഡാനിലേക്ക് അയച്ചപ്പോള്‍ ദോഹ: ദക്ഷിണ സുഡാനില്‍ ഖത്തര്‍ അടിയന്തര മെഡിക്കല്‍ സഹായമെത്തിച്ചു. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റാണ് നേതൃത്വം നല്‍കിയത്.കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ദക്ഷിണ സുഡാന് പിന്തുണ നല്‍കുകയാണ് ലക്ഷ്യം.ഖത്തര്‍ എയര്‍വേയ്‌സ് എത്തിച്ച ഷിപ്പ്‌മെന്റില്‍ മാസ്‌ക്കുകള്‍, സ്റ്റെറിലൈസറുകള്‍, അണുനാശിനികള്‍, മെഡിക്കല്‍ ജീവനക്കാര്‍ക്കുള്ള സംരക്ഷണ കിറ്റുകള്‍ എന്നിവ ഉള്‍പ്പടെ ഏഴ് ടണ്‍ മെഡിക്കല്‍ സാമഗ്രികളും ഉപകരണങ്ങളുമുണ്ട്.കൊറോണ വൈറസ് പകര്‍ച്ചവ്യാധി പ്രതിസന്ധിയെ അതിജീവിക്കാന്‍ സഹോദര-സൗഹൃദ രാജ്യങ്ങള്‍ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണയുടെ ചട്ടക്കൂടിനുള്...
ഖത്തറിന്റെ ജനസംഖ്യ ജൂണ്‍ അവസാനം  27.90 ലക്ഷം

ഖത്തറിന്റെ ജനസംഖ്യ ജൂണ്‍ അവസാനം 27.90 ലക്ഷം

QATAR NEWS
ദോഹ: ഈ ജൂണ്‍ അവസാനത്തില്‍ ഖത്തറിലെ ജനസംഖ്യ 27.90 ലക്ഷം. മെയ് മാസത്തില്‍ 28,07,805 ആയിരുന്ന ജനസംഖ്യ ജൂണ്‍ അവസാനിക്കുമ്പോള്‍ 27,94,148 ആയി കുറയുകയായിരുന്നു. കഴിഞ്ഞവര്‍ഷം ജൂണില്‍ ജനസംഖ്യ 26.4 ലക്ഷമായിരുന്നു. 1952 ജനനങ്ങളാണ് ജൂണില്‍ നടന്നത്. ഖത്തരി ജനനനിരക്കില്‍ തൊട്ടുമുന്‍പത്തെ മാസത്തെ അപേക്ഷിച്ച് 40.7 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. ജൂണില്‍ 303 മരണങ്ങളാണുണ്ടായത്. ഈ മെയുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്കില്‍ 27.3 ശതമാനത്തിന്റെ വര്‍ധനവ്. വിവാഹങ്ങളുടെ എണ്ണത്തില്‍ 87.9 ശതമാനത്തിന്റെ വര്‍ധന.310 വിവാഹങ്ങളാണ് നടന്നത്. 76 വിവാഹമോചന കേസുകളും റിപ്പോര്‍ട്ട് ചെയ്തു. പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ മാസാന്ത്യ സ്ഥിതിവിവരക്കണക്ക് സംബന്ധിച്ച 78-ാമത് ബു...
അഫ്ഗാനിസ്താനിലെ സമാധാന പ്രക്രിയ്യക്ക് പിന്തുണ ആവര്‍ത്തിച്ച് ഖത്തര്‍

അഫ്ഗാനിസ്താനിലെ സമാധാന പ്രക്രിയ്യക്ക് പിന്തുണ ആവര്‍ത്തിച്ച് ഖത്തര്‍

QATAR NATIONAL
ദോഹ: അഫ്ഗാനിസ്താനിലെ സമാധാനപ്രക്രിയ്യക്കും ഇതില്‍ അഫ്ഗാന്‍ വനിതകളുടെ പങ്കാളിത്തത്തിനും പിന്തുണ ആവര്‍ത്തിച്ച് ഖത്തര്‍. സമാധാനവും സുസ്ഥിരതയും സ്ഥാപിക്കുന്നതിനായി അഫ്ഗാന്‍ കക്ഷികള്‍ക്കിടയിലെ അനുരജ്ഞന പ്രക്രിയ്യക്ക് നിരന്തരമായ പിന്തുണ നല്‍കുന്നതിലെ പ്രതിജ്ഞാബദ്ധതയും ഖത്തര്‍ വ്യക്തമാക്കി. വനിതകളും അഫ്ഗാന്‍ സമാധാന പ്രക്രിയ്യയും എന്ന വിഷയത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നടന്ന വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കവെ യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.അഫ്ഗാന്‍ പ്രഥമ വനിത റുല ഗാനി, അഫ്ഗാന്‍ വനിതാകാര്യ മന്ത്രി ഹസീന സാഫി, അഫ്ഗാന്‍ സര്‍ക്കാരിലെ കൂടിയ...
ഒളിമ്പിക്‌സ്, പാരാലിമ്പിക് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ അപേക്ഷ സമര്‍പ്പിച്ച് ഖത്തര്‍

ഒളിമ്പിക്‌സ്, പാരാലിമ്പിക് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ അപേക്ഷ സമര്‍പ്പിച്ച് ഖത്തര്‍

QATAR NATIONAL
ദോഹ: ഭാവിയിലെ ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിന് സന്നദ്ധത വ്യക്തമാക്കി ഖത്തര്‍. ലോകോത്തര ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കുകയെന്നത് ഖത്തറിന്റെ കാഴ്ചപ്പാടും ലക്ഷ്യമാണെന്ന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) വ്യക്തമാക്കി. ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസിന്റെ ഭാവി പതിപ്പുകളില്‍ പ്രത്യേകിച്ച് 2032ലെ ചാമ്പ്യന്‍ഷിപ്പുകള്‍ക്കു ആതിഥേയത്വം വഹിക്കാന്‍ ക്യുഒസി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) അപേക്ഷസമര്‍പ്പിച്ചു.സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൗസന്നെയിലെ ഐഒസിയുടെ ആസ്ഥാനത്തേക്ക് ഔദ്യോഗിക കത്ത് മുഖേനയാണ് ഖത്തര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍പൊരിക്കലും മിഡില്‍ ഈസ്റ്റില്‍ ഒളിമ്പിക് ഗെയിംസ് നടന്നിട്ടില്ല. നമ്മുട...
error: Content is protected !!