
ഖത്തറില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ ജൂലൈ 24 മുതല്‍
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഖത്തര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ ജൂലൈ 24ന് വീണ്ടും തുടങ്ങും. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനാ(ക്യുഎഫ്എ)ണ് ഇക്കാര്യം അറിയിച്ചത്. 2019-2020 സീസണിലെ ആഭ്യന്തര ഫുട്ബോള്‍ മത്സരങ്ങള്‍ ജൂലൈ 24നും ഓഗസ്റ്റ് 26നുമിടയില്‍ പൂര്‍ത്തിയാക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ അതോറിറ്റികളുമായി കൂടിയാലോചന നടത്തിയശേഷമാണ് ഈ കാലയളവില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ക്യുഎഫ്എ അറിയിച്ചു.ആവശ്യമായ എല്ലാ പ്രതിരോധ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കും. കളിക്കാര്‍, ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, റഫറിമാര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കും. അതേസമയം ഖത്തര്‍ സ്റ്റാര്‍സ് ...