Sunday, October 25ESTD 1934

Tag: ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍

ഖത്തര്‍- ഘാന സൗഹൃദ മത്സരം ഒക്ടോബര്‍ പന്ത്രണ്ടിന്‌

ഖത്തര്‍- ഘാന സൗഹൃദ മത്സരം ഒക്ടോബര്‍ പന്ത്രണ്ടിന്‌

QATAR NEWS
ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീം ദോഹ: ഒക്ടോബര്‍ പന്ത്രണ്ടിന് നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഖത്തര്‍ ആഫ്രിക്കന്‍ കരുത്തരായ ഘാനയെ നേരിടും. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. തുര്‍ക്കിയിലെ അന്റാല്യയിലാണ് മത്സരം.അടുത്ത വര്‍ഷം നടക്കുന്ന 2023 ഏഷ്യന്‍ കപ്പ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി ഖത്തറിന്റെ തയാറെടുപ്പുകളുടെ ഭാഗമായാണ് ഘാനയുമായുള്ള സൗഹൃദ മത്സരം. 2023 ഏഷ്യന്‍ കപ്പ്, 2022 ഖത്തര്‍ ലോകകപ്പ് എന്നിവക്കായുള്ള യോഗ്യതാ മത്സരങ്ങള്‍ ഈ വര്‍ഷമാണ് നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് 2021ലേക്ക് നീട്ടുകയായിരുന്നു.ഒക്ടോബര്‍ പന്ത്രണ്ടിന് നടക്കുന്ന സൗഹൃദ മത്സരത്തില്‍ ഘാനയുടെ എതിരാളിയായി നിശ്ചയിച്ചിരുന്നത് ഇക്വറ്റ...
70-ാമത് ഫിഫ കോണ്‍ഗ്രസില്‍ ക്യുഎഫ്എ പ്രതിനിധിസംഘം പങ്കെടുത്തു

70-ാമത് ഫിഫ കോണ്‍ഗ്രസില്‍ ക്യുഎഫ്എ പ്രതിനിധിസംഘം പങ്കെടുത്തു

QATAR NEWS
70-മത് ഫിഫ കോണ്‍ഗ്രസില്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ക്യുഎഫ്എ) പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി വീഡിയോ കോണ്‍ഫറന്‍സ് മുഖേന പങ്കെടുത്തപ്പോള്‍ ദോഹ: 70-മത് ഫിഫ കോണ്‍ഗ്രസില്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ക്യുഎഫ്എ) പ്രതിനിധിസംഘം പങ്കെടുത്തു. ക്യുഎഫ്എ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് കോണ്‍ഗ്രസില്‍ ഖത്തറിനെ നയിച്ചത്. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗം. ക്യുഎഫ്എ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഹനി ബല്ലന്‍, സെക്രട്ടറി ജനറല്‍ മന്‍സൂര്‍ അല്‍അന്‍സാരി എന്നിവരും പങ്കെടുത്തു. ...
2021, 2023 കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഖത്തര്‍ മത്സരിക്കും

2021, 2023 കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഖത്തര്‍ മത്സരിക്കും

QATAR NATIONAL
ദോഹ: മധ്യ-വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളുടെയും കരീബിയന്‍ രാജ്യങ്ങളുടെയും ഫുട്‌ബോള്‍ കൂട്ടായ്മയായ കോണ്‍കകാഫിന്റെ 2021, 2023 വര്‍ഷങ്ങളിലെ ഗോള്‍ഡ് കപ്പില്‍ അതിഥി രാജ്യമായി ഖത്തര്‍ മത്സരിക്കും. 2022 ഫിഫ ലോകകപ്പിനു രണ്ടുവര്‍ഷം മാത്രം അവശേഷിക്കെ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും(ക്യുഎഫ്എ) ലോകകപ്പ് സംഘാടകചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും കോണ്‍കകാഫുമായി തന്ത്രപരമായ പങ്കാളിത്തത്തിന് രൂപം നല്‍കിയിട്ടുണ്ട്.ഇതിന്റെ ഭാഗമായാണ് കോണ്‍കകാഫിന്റെ സുപ്രധാനമായ ഗോള്‍ഡ് കപ്പില്‍ ഖത്തര്‍ പങ്കെടുക്കുന്നത്. 2021, 2023 വര്‍ഷങ്ങളിലെ ഗോള്‍ഡ് കപ്പിലായിരിക്കും ഖത്തര്‍ മത്സരിക്കുക. കോണ്‍കകാഫ് മേഖലയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ചാമ്പ...
2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വം: ഖത്തര്‍ ബിഡ് സമര്‍പ്പിച്ചു

2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വം: ഖത്തര്‍ ബിഡ് സമര്‍പ്പിച്ചു

QATAR 2022
ദോഹ: 2027ലെ ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായി ഖത്തറിന്റെ ബിഡ് ഔദ്യോഗികമായി സമര്‍പ്പിച്ചു. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷ(ക്യുഎഫ്എ)നാണ് ഇക്കാര്യം അറിയിച്ചത്. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്ന അംഗ രാജ്യങ്ങളില്‍നിന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍(എഎഫ്‌സി) ബിഡ് ഫയലുകള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. എല്ലാ വിശദാംശങ്ങളും ഉള്‍പ്പെടുത്തി സമഗ്രമായ ഫയലാണ് ഖത്തര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായുള്ള എല്ലാ ആവശ്യകതകളും നിറവേറ്റാനാകുമെന്ന് ബിഡില്‍ ഖത്തര്‍ വ്യക്തമാക്കി. ഭൂഖണ്ഡാന്തര, ആഗോള തലങ്ങളില്‍ രാജ്യം ആതിഥേയത്വം വഹിച്ച നിരവധി ടൂര്‍ണമെന്റുകളുടെ വിജയം, സമീപഭാവിയില്‍ ആതിഥേയത്വം വഹിക്കുന്ന ആഗോള ചാമ്പ്യന്‍ഷിപ...
2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വം: ഖത്തര്‍ ഔദ്യോഗികമായി ബിഡ് പ്രഖ്യാപിച്ചു

2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വം: ഖത്തര്‍ ഔദ്യോഗികമായി ബിഡ് പ്രഖ്യാപിച്ചു

QATAR 2022
ദോഹ: 2027ലെ ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായി ഖത്തറിന്റെ ബിഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷ(ക്യുഎഫ്എ)നാണ് ഇക്കാര്യം അറിയിച്ചത്. 2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായുള്ള ബിഡ് പ്രക്രിയ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍(എഎഫ്‌സി) അവസാനിപ്പിച്ചിരുന്നു. ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായി എഎഫ്‌സിക്ക് ലഭിച്ച അഞ്ചു ബിഡുകളിലൊന്ന് ഖത്തറിന്റേതാണ്.ഇന്ത്യ, ഇറാന്‍, സഊദി അറേബ്യ, ഉസ്ബക്കിസ്താന്‍ രാജ്യങ്ങളാണ് ഖത്തറിനു പുറമെ ആതിഥേയത്വത്തിനായി ശ്രമിക്കുന്നത്. എഎഫ്‌സി ബിഡ് ഫയലുകള്‍ സ്വീകരിച്ചുതുടങ്ങുന്നതോടെ ക്യുഎഫ്എ സമഗ്രമായ ഫയല്‍ സമര്‍പ്പിക്കും. ബിഡിങ് പ്രക്രിയക്കനുസൃതമായി അഞ്ച് രാജ്യങ്ങളുമായും എഎഫ്‌സി ചേര്‍ന്ന് പ്രവര്‍ത്തിക്കും. എല്ലാവരുടെയും രേഖകളും ഫയലുകളും വിശദമായി പഠിച്...
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഹെല്‍ത്ത്കിറ്റുകള്‍ വിതരണം ചെയ്തു

ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഹെല്‍ത്ത്കിറ്റുകള്‍ വിതരണം ചെയ്തു

QATAR NATIONAL
ക്യുഎഫ്എ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കിറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ക്യുഎഫ്എ) സാമൂഹിക ഉത്തരവാദിത്വ നയത്തിന്റെ ഭാഗമായി 500 ആരോഗ്യ കിറ്റുകള്‍ വിതരണം ചെയ്തു. ക്യുഎഫ്എ ജീവനക്കാര്‍ക്കും ക്ലബ്ബ് തൊഴിലാളികള്‍ക്കും പ്രവാസി സമൂഹങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിച്ചു. മെഡിക്കല്‍ സാമഗ്രികളും സ്‌റ്റെറിലൈസേഷന്‍ ഉപകരണങ്ങളും അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. ഖത്തറില്‍ കൊറോണ വൈറസിന്റെ(കോവിഡ്-19) വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള പ്രതിരോധ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിത്. ക്യുഎഫ്എയുടെ മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേഷന്‍സ് വകുപ്പിലെ ഖാലിദ് അല്‍കുവാരി, ക്യുഎഫ്എ ഉദ്യോഗസ്ഥരായ അലി അല്‍സലാത്ത്, അബ്ദുള്‍ റഹ്മാന്‍ അബ്ദുല്&...
ക്യുഎഫ്എ എല്ലാ പ്രാദേശിക  കായികപ്രവര്‍ത്തനങ്ങളും നീട്ടി

ക്യുഎഫ്എ എല്ലാ പ്രാദേശിക കായികപ്രവര്‍ത്തനങ്ങളും നീട്ടി

QATAR NEWS
ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ക്യുഎഫ്എ) എല്ലാ പ്രാദേശിക കായിക പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) മാര്‍ച്ച് എട്ടിനു പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ പതിനാലു വരെ നടക്കേണ്ടിയിരുന്ന എല്ലാ പ്രാദേശിക കായിക മത്സരങ്ങളും നീട്ടിവെക്കാനായിരുന്നു ക്യുഒസി നിര്‍ദേശിച്ചത്. കൊറോണ വൈറസ്(കോവിഡ്-18) വ്യാപനം തടയാന്‍ രാജ്യം സ്വീകരിക്കുന്ന മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായാണ് ക്യുഎഫ്എ എല്ലാ കായികപരിപാടികളും നീട്ടിയത്. ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് നിശ്ചിത കാലയളവിലേക്ക് ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ് മത്സരങ്ങള്‍ ഔദ്യോഗികമായി മാറ്റിവെക്കാന്‍ ക...
ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ്  ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്‌

ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്‌

QATAR 2022, QATAR NATIONAL
ടുണീഷ്യയുടെ എസ്പരന്‍സ് ക്ലബ്ബ് താരങ്ങള്‍ ദോഹയില്‍ പരിശീലനത്തില്‍ ദോഹ: ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന് ദോഹയില്‍. നിലവിലെ ഫൈനലിസ്റ്റുകളായ ടുണീഷ്യയുടെ എസ്പരന്‍സ് ഈജിപ്തിന്റെ സമാലെക്് ക്ലബ്ബിനെ നേരിടും. താനി ബിന്‍ ജാസിം സ്റ്റേഡിയത്തില്‍ ഇന്നു വൈകുന്നേരം ഏഴരക്കാണ് മത്സരം. കലാശപ്പോരാട്ടത്തിനുള്ള ടിക്കറ്റുകള്‍ പൂര്‍ണമായും നേരത്തെതന്നെ വിറ്റുപോയിരുന്നു. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് സൂപ്പര്‍കപ്പിന് ചുക്കാന്‍ പിടിക്കുന്നത്. ഇതു രണ്ടാംതവണയാണ് ഖത്തറില്‍ സൂപ്പര്‍ കപ്പ് നടക്കുന്നത്. സിഎഎഫ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായാണ് എസ്പരന്‍സ് സൂപ്പര്‍കപ്പിന് യോഗ്യത നേടിയത്. കലാശപ്പോരാട്ടത്തിനായി ഇരു ടീമുകളും ദോഹയിലെത്തി. സിഎഎഫിന...
2022വരെ ആഫ്രിക്കന്‍ സൂപ്പര്‍  കപ്പ് ഫുട്‌ബോള്‍ ദോഹയില്‍

2022വരെ ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ദോഹയില്‍

LATEST NEWS, QATAR 2022, QATAR NATIONAL, QATAR NEWS
ദോഹ: അടുത്ത മൂന്നു വര്‍ഷത്തെ ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കു ദോഹ വേദിയാകും. 2020, 2021, 2022 വര്‍ഷങ്ങളില്‍ നടക്കുന്ന സൂപ്പര്‍ കപ്പിന്റെ വേദിയായി ദോഹയെ നിശ്ചയിച്ചു. ഇതുസംബന്ധിച്ച കരാറില്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ക്യുഎഫ്എ) പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനിയും കോണ്‍ഫഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോള്‍(സിഎഎഫ്) പ്രസിഡന്റ് അഹമ്മദ് അഹമ്മദും ഒപ്പുവെച്ചു. റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലായിരുന്നു ചടങ്ങ്. ആഫ്രിക്കന്‍ സൂപ്പര്‍ കപ്പിന്റെ അടുത്ത എഡീഷന്‍ 2020 ഫെബ്രുവരി 14ന് ദോഹയില്‍ നടക്കും. 2019ലെ ആഫ്രിക്കന്‍ സൂപ്പര്‍കപ്പും ഈ വര്‍ഷം ആദ്യം ദോഹയിലാണ് നടന്നത...
ബസ്സം അല്‍ റാവിയുടെ പരിക്ക് ഗുരുതരം

ബസ്സം അല്‍ റാവിയുടെ പരിക്ക് ഗുരുതരം

BAHRAIN and GCC NEWS, COLUMNS, LATEST NEWS, QATAR 2022, QATAR NATIONAL, QATAR NEWS, Uncategorized
ദോഹ: ഇരുപത്തി നാലാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഖത്തരി താരം ബസ്സം അല്‍ റാവിക്കേറ്റ പരിക്ക് തുടര്‍ മത്സരങ്ങളെ ബാധിച്ചേക്കും. അറേബ്യന്‍ ഗള്‍ഫ് കപ്പിലെ പ്രഥമ മത്സരത്തില്‍ ഇറാഖിനെതിരെ കളിക്കവെയാണ് ബസ്സം അല്‍ റാവിക്ക് പരിക്കേറ്റത്. റാവിയുടെ കാലിനേറ്റ പരിക്ക് ഗുരുതരമാണെന്നും പൊട്ടുള്ളതിനാല്‍ ശസ്ത്രക്രിയ ആവശ്യമാണെന്നും ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ട്വീറ്റ് ചെയ്തു. അല്‍ദുഹൈല്‍ ക്ലബ്ബില്‍ നിന്നും ഖത്തര്‍ ദേശീയ ടീമിലെത്തിയ ഇരുപത്തിയൊന്നുകാരനായ റാവി മധ്യനിരയില്‍ കരുത്തുറ്റ പ്രതിരോധം തീര്‍ക്കുന്നതില്‍ പ്രമുഖനാണ്. ഏഷ്യാകപ്പില്‍ രണ്ടു ഗോളുകളാണ് അദ്ദേഹം നേടിയിരുന്ന ...
error: Content is protected !!