
ഖത്തറില്‍ ഫുട്ബോള്‍ താരങ്ങളുടെ പരിശീലനം ജൂണ്‍ പത്ത് മുതല്‍
ദോഹ: ഖത്തറില്‍ ഫുട്ബോള്‍ താരങ്ങളുടെ പരിശീലനത്തിന് ജൂണ്‍ പത്തിന് തുടക്കമാകും. കൊറോണ വൈറസ്(കോവിഡ്-19) പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഖത്തര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ ജൂലൈ 24ന് വീണ്ടും തുടങ്ങുന്നതിന്റെ മുന്നോടിയായിട്ടാണ് പരിശീലനം. കളിക്കാരുടെ വാര്‍ഷിക അവധി, പരിശീലനം ആരംഭിക്കുന്ന തീയതി, ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ് പുനരാരംഭിക്കുന്നതിനുള്ള തീയതി എന്നിവ വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗ്(ക്യുഎസ്എല്‍) പുറത്തിറക്കിയിരുന്നു.ഇതുപ്രകാരം കളിക്കാരുടെ വാര്‍ഷികാവധി ജൂണ്‍ ഏഴ് ഞായറാഴ്ചവരെയായിരിക്കും. സര്‍ക്കുലര്‍ പ്രകാരം എല്ലാ സാങ്കേതിക, ഭരണനിര്‍വഹണ ജീവനക്കാര്‍ക്കും താരങ്ങള്‍ക്കും ജൂണ്‍ എട്ട്, ഒന്പ...