
2021, 2023 കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഖത്തര്‍ മത്സരിക്കും
ദോഹ: മധ്യ-വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളുടെയും കരീബിയന്‍ രാജ്യങ്ങളുടെയും ഫുട്ബോള്‍ കൂട്ടായ്മയായ കോണ്‍കകാഫിന്റെ 2021, 2023 വര്‍ഷങ്ങളിലെ ഗോള്‍ഡ് കപ്പില്‍ അതിഥി രാജ്യമായി ഖത്തര്‍ മത്സരിക്കും. 2022 ഫിഫ ലോകകപ്പിനു രണ്ടുവര്‍ഷം മാത്രം അവശേഷിക്കെ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനും(ക്യുഎഫ്എ) ലോകകപ്പ് സംഘാടകചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും കോണ്കകാഫുമായി തന്ത്രപരമായ പങ്കാളിത്തത്തിന് രൂപം നല്‍കിയിട്ടുണ്ട്.ഇതിന്റെ ഭാഗമായാണ് കോണ്‍കകാഫിന്റെ സുപ്രധാനമായ ഗോള്‍ഡ് കപ്പില്‍ ഖത്തര്‍ പങ്കെടുക്കുന്നത്. 2021, 2023 വര്‍ഷങ്ങളിലെ ഗോള്‍ഡ് കപ്പിലായിരിക്കും ഖത്തര്‍ മത്സരിക്കുക. കോണ്‍കകാഫ് മേഖലയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ചാമ്പ...