
സംയുക്ത സൈനികാഭ്യാസം സമാപിച്ചു; പ്രതിരോധമന്ത്രി പങ്കെടുത്തു
സംയുക്ത സൈനികാഭ്യാസത്തിന്റെ സമാപനചടങ്ങില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധസഹമന്ത്രിയുമായ ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ പങ്കെടുത്തപ്പോള്‍
ദോഹ: സംയുക്ത പ്രത്യേക സേന സംഘടിപ്പിച്ച സംയുക്ത സൈനികാഭ്യാസ പരിശീലനം സമാപിച്ചു. അജയ്യനായ ഗാര്‍ഡ് 2020(ഇംപ്രെഗ്നബിള് ഗാര്‍ഡ്) എന്ന പേരിലയിരുന്നു സംയുക്ത അഭ്യാസ പ്രകടനം സംഘടിപ്പിച്ചത്. അല്ഖലൈല് ഫീല്‍ഡില്‍ നടന്ന സമാപനചടങ്ങില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധസഹമന്ത്രിയുമായ ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ പങ്കെടുത്തു. ഖത്തരി സായുധ സേനയിലെ ഉന്നത ഉദ്യോഗസ്ഥരും സുരക്ഷാ ഏജന്‍സികളുടെയും സൗഹൃദ രാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. ആഭ്യന്തരമന്ത്രാലയം, ആഭ്യന്തര സുരക്ഷാസേന(ലഖ്വിയ), മിലിട്ടറി പോലീസ്, അമീരി വ്യോമസേന, അമീരി...