Friday, January 22ESTD 1934
Shadow

Tag: ദോഹ കോര്‍ണിഷ്

ചൂണ്ടയിലും ഒരു ചുവട് മുമ്പില്‍

ചൂണ്ടയിലും ഒരു ചുവട് മുമ്പില്‍

QATAR NEWS
പുരുഷന്മാരെക്കാള്‍ ഒരു ചുവടു മുമ്പില്‍ മീന്‍പിടിക്കാനായി ചൂണ്ടയിടുന്ന വനിതകള്‍. ദോഹ കോര്‍ണിഷില്‍ ഇന്നലെ കാലത്തുള്ള ദൃശ്യം. ഖത്തറില്‍ പല മേഖലകളില്‍ വനിതകള്‍ കൂടുതല്‍ സജീവമാവുകയാണ്. 2019ലെ കണക്കുപ്രകാരം തൊഴില്‍ മേഖലയിലെ സ്ത്രീ സാന്നിധ്യം 56.81 ശതമാനമാണ്.ഫോട്ടോ: ഷിറാസ് സിതാര
ദോഹ കോര്‍ണീഷ് നടപ്പാത  വികസിപ്പിക്കുന്നു

ദോഹ കോര്‍ണീഷ് നടപ്പാത വികസിപ്പിക്കുന്നു

QATAR NEWS
ദോഹ കോര്‍ണീഷ് വികസനത്തിന്റെ രൂപരേഖ ദോഹ: ദോഹ കേന്ദ്രവികസന- സൗന്ദര്യവത്കരണ പദ്ധതിയില്‍ ദോഹ കോര്‍ണീഷിന്റെ വികസനവും ഉള്‍പ്പെടുന്നു. സൈക്ലിങ് പാതയും ജോഗിങ് പാതയും ഉള്‍പ്പെടുത്തി കോര്‍ണീഷ് നടപ്പാതയും പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുമെന്ന് അശ്ഗാലിലെ ദോഹ കോര്‍ണീഷ് വികസനത്തിന്റെ ചുമതലയുള്ള പ്രൊജക്റ്റ് മാനേജര്‍ എന്‍ജിനിയര്‍ ഹസ്സന്‍ അല്‍ഗാനിം പറഞ്ഞു.എയര്‍പോര്‍ട്ട് റോഡിലെയും റാസ് അബൗദിലെയും ട്രാക്കുകളുമായി കോര്‍ണീഷ് നടപ്പാതയെ ബന്ധിപ്പിക്കും. അല്‍ദഫ്‌ന, കോര്‍ണീഷ്, അല്‍ബിദാ തുരങ്കങ്ങള്‍ എന്നിങ്ങനെ മൂന്ന് കാല്‍നട തുരങ്കങ്ങളുടെ നിര്‍മ്മാണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഈ തുരങ്കങ്ങള്‍ കാല്‍നട ഗതാഗതം വര്‍ദ്ധിപ്പിക്കാനും യാത...
ദോഹ കോര്‍ണീഷിലെ പാരിസ്ഥിതിക സാഹചര്യങ്ങള്‍ പഠനവിധേയമാക്കുന്നു

ദോഹ കോര്‍ണീഷിലെ പാരിസ്ഥിതിക സാഹചര്യങ്ങള്‍ പഠനവിധേയമാക്കുന്നു

QATAR NEWS
ദോഹ: ദോഹ കോര്‍ണീഷിലെ പാരിസ്ഥിതിക സാഹചര്യങ്ങള്‍ പഠനവിധേയമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട സഹകരണ കരാറില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ പരിസ്ഥിതി ശാസ്ത്ര കേന്ദ്രവും(ഇഎസ്‌സി) എക്‌സോണ്‍ മൊബീല്‍ റിസര്‍ച്ച് ഖത്തറും(ഇഎംആര്‍ക്യു) നേരത്തെ ഒപ്പുവെച്ചിരുന്നു. വിശദമായ പരിസ്ഥിതി പഠന പദ്ധതിയാണ് നടപ്പാക്കുന്നത്.ഈ മേഖലയിലെ പാരിസ്ഥിതിക- ആവാസവ്യവസ്ഥയെക്കുറിച്ച മനസിലാക്കുന്നതിനും മലിനീകരണ സാധ്യതകളെക്കുറിച്ചും മനസിലാക്കുന്നതിനുള്ള ആദ്യ ശ്രമമെന്ന നിലയിലാണ് പഠനം. ദോഹയുടെ ഹൃദയഭാഗമാണ് കോര്‍ണീഷ്. ഈ മേഖലയില്‍ ധാരാളം സമുദ്രോത്പന്നങ്ങളും സമുദ്രജീവികളുമുണ്ട്. അതേസമയം മാനുഷികപ്രവര്‍ത്തനങ്ങളും ഈ മേഖലയില്‍ വളരെ സജീവമാണ്. ജീവന്റെയും വെള്ളത്തിന്റെയും ഗുണനിലവാരം ക്രമേണ കുറയാനിടയാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അപകടകരമായ മാറ്റങ്ങള...
കരുത്താണ് ഖത്തര്‍

കരുത്താണ് ഖത്തര്‍

BAHRAIN and GCC NEWS, COLUMNS, LATEST NEWS, QATAR 2022, QATAR NATIONAL, QATAR NEWS, Uncategorized
അമീറും പിതാവ് അമീറും ദേശീയദിന പരേഡ് വീക്ഷിക്കാനെത്തിയപ്പോള്‍ ആര്‍ റിന്‍സ് ദോഹ പുതിയ ലക്ഷ്യങ്ങളിലേക്ക് പ്രതിബന്ധങ്ങളെ തരണം ചെയ്തു മുന്നേറുന്ന ഖത്തര്‍ ദേശാഭിമാനത്തിന്റെ വീരഗാഥകള്‍ രചിച്ച് ഒരിക്കല്‍ കൂടി ദേശീയദിനം ആഘോഷിച്ചു. ഭരണനേതൃത്വത്തിന് ജനങ്ങളോടും ജനങ്ങള്‍ക്ക് അമീറിനോടും നാടിനോടുമുള്ള സ്‌നേഹവും കരുതതലും വിശ്വാസവും പ്രതിഫലിക്കുന്നതായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ദേശീയദിന ആഘോഷങ്ങള്‍. ഖത്തറിന്റെ പ്രൗഢിയും പ്രതാപവും എന്തെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ രാവിലെ കോര്‍ണീഷില്‍ നടന്ന സൈനിക പരേഡ്. കരയിലും കടലിലും ആകാശത്തും ദേശസ്‌നേഹത്തിന്റെ പുതിയ മുദ്രകള്‍ പതിപ്പിച്ചുകൊണ്ടുള്ള സേനാപരേഡ് രാജ്യത്തിന്റെ കരുത്തിന്റെയും നിശ്ചദാര്‍ഢ്യത്തിന്റെയും പ്രതീകമായി. വിസ്മയക്കാഴ്ചകളായിരുന്നു പരേ...
പാര്‍ക്കില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു

പാര്‍ക്കില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു

QATAR NATIONAL, QATAR NEWS
ദോഹ: കോര്‍ണീഷ് സ്ട്രീറ്റിലെ അല്‍മസ്ര പാര്‍ക്കില്‍ അന്‍പത് മരങ്ങള്‍ നട്ടുപിടിപ്പിച്ചു. മുനിസിപ്പിലാറ്റി പരിസ്ഥിതി മന്ത്രി എന്‍ജിനിയര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസ് ബിന്‍ തുര്‍ക്കി അല്‍സുബൈ, അശ്ഗാല്‍ പ്രസിഡന്റ്, സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി എന്നിവര്‍ പങ്കെടുത്തു. സുപ്രീംകമ്മിറ്റിയുടെ പ്രഥമ ജനറേഷന്‍ അമൈസിങ് ഫെസ്റ്റിവലിലെ പ്രതിനിധികളാണ് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്. വടക്ക് ഖത്തര്‍ പോസ്റ്റ്, തെക്ക് ഖത്തര്‍ നാഷണല്‍ തിയേറ്റര്‍, കിഴക്ക് കോര്‍ണിഷ് സ്ട്രീറ്റ്, പടിഞ്ഞാറ് മജ്ലിസ് അല്‍താവൂന്‍ സ്ട്രീറ്റ് എന്നിവയാല്‍ ചു...
ദോഹ കോര്‍ണീഷില്‍ തെരുവ്  കച്ചവടക്കാര്‍ക്കെതിരെ  മിന്നല്‍ പരിശോധന

ദോഹ കോര്‍ണീഷില്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെ മിന്നല്‍ പരിശോധന

LATEST NEWS, QATAR NATIONAL, QATAR NEWS
ദോഹ കോര്‍ണീഷില്‍ മിന്നല്‍ പരിശോധന നടത്തുന്ന ദോഹ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ദോഹ: ദോഹ കോര്‍ണീഷില്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി. നിയമ വിരുദ്ധമായി കച്ചവടം നടത്തുന്ന ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ സാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ദോഹ മുനിസിപ്പാലിറ്റിയിലെയും വാണിജ്യ വ്യവസായ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. നിയമ വിരുദ്ധമായി കച്ചവടം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ ശുചിത്വ നിയമങ്ങള്‍ പാലിക്കാതെയും പരിസ്ഥിതിക്ക് കേടുവരുത്തുന്നതുമായ രീതിയില്‍ നിയമ വിരുദ്ധമായി തെരുവ് കച്ചവടം നടത്തുന്നവരെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തിലാണ് അധികൃര്‍ മിന്നല്‍ പര...
ബ്രയാന്‍ ഡോണലിയുടെ ഭീമന്‍  ബലൂണ്‍ ശില്‍പം കോര്‍ണീഷില്‍

ബ്രയാന്‍ ഡോണലിയുടെ ഭീമന്‍ ബലൂണ്‍ ശില്‍പം കോര്‍ണീഷില്‍

LATEST NEWS, QATAR NATIONAL, QATAR NEWS
കോര്‍ണിഷിലെ പായക്കപ്പല്‍ ഹാര്‍ബറില്‍ സ്ഥാപിച്ച ഭീമന്‍ ശില്‍പം ദോഹ: പ്രമുഖ അമേരിക്കന്‍ കലാകാരനും ശില്‍പിയുമായ ബ്രയാന്‍ ഡോണലിയുടെ പ്രശസ്തമായ ഭീമന്‍ രൂപം ഹോളിഡേ ഖത്തര്‍ മ്യൂസിയംസ് പ്രകാശനം ചെയ്തു. ദോഹ ഫയര്‍ സ്‌റ്റേഷനില്‍ ആരംഭിച്ച ബ്രയാന്‍ ഡോണലിയുടെ 'കൗസ്-ഹി ഈറ്റ്‌സ് എലോണ്‍' എന്ന പ്രദര്‍ശനത്തോടനുബന്ധിച്ചാണ് കോര്‍ണിഷിലെ പായക്കപ്പല്‍ ഹാര്‍ബറില്‍ ഭീമന്‍ ശില്‍പം പ്രകാശനം ചെയ്തിരിക്കുന്നത്. മിഡിലീസ്റ്റില്‍ ഇതാദ്യമായാണ് ഹോളിഡേ ശില്‍പം പ്രദര്‍ശനത്തിന് എത്തിയത്. കാറ്റ് നിറച്ച് വീര്‍പ്പിക്കുന്ന രൂപം തലക്ക് പിറകില്‍ കൈയും വെച്ച് കിടക്കുന്ന രൂപത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. 40 മീറ്ററാണ് ഉയരം. കൗസ് എന്നറിയപ്പെടുന...
error: Content is protected !!