Thursday, January 21ESTD 1934
Shadow

Tag: ദോഹ

കോട്ടയം സ്വദേശി ദോഹയില്‍ മരണപ്പെട്ടു

കോട്ടയം സ്വദേശി ദോഹയില്‍ മരണപ്പെട്ടു

QATAR NEWS
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി ദോഹയില്‍ മരിച്ചു. കോട്ടയം പാലച്ചോട് നാല്ലുന്നാക്കല്‍ കൊടുംതറ വീട്ടില്‍ ജേക്കബ്ബ് വര്‍ഗീസ് (അനിയന്‍ കുഞ്ഞ്-57) ആണ് മരിച്ചത്.ദീര്‍ഘനാളായി ദോഹയില്‍ സ്വകാര്യ കമ്പനിയില്‍ പിആര്‍ഒ ആയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് ഖത്തറില്‍ സംസ്‌കരിക്കും. ത്രേസ്യാമ്മയാണ് ഭാര്യ.വേഴപ്ര മാവേലിക്കളം കുടുംബാംഗമാണ്. മകള്‍ അമല ജേക്കബ് (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, ബംഗളൂരു). മരണാനന്തര നടപടികള്‍ക്ക് ഖത്തര്‍ കെഎംസിസി അല്‍ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വം വഹിച്ചു. ...
ദോഹ- തിരുവനന്തപുരം വിമാനം നാളെ

ദോഹ- തിരുവനന്തപുരം വിമാനം നാളെ

QATAR NEWS
ദോഹ: ഇന്നലെ റദ്ദാക്കിയ ദോഹ- തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് നാളെ സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. സാങ്കേതിക കാരണങ്ങളാണ് വിമാനം റദ്ദായതെന്നും എംബസി ട്വീറ്റില്‍ പറയുന്നു. ഇന്നലത്തെ വിമാനത്തിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ ഇന്ന് തങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എംബസിയില്‍ അറിയിക്കേണ്ടതാണ്. ...
കേബിള്‍ ഘടിപ്പിച്ചുള്ള ആദ്യ പാലത്തിന്റെ നിര്‍മാണം 50ശതമാനം പൂര്‍ത്തിയായി

കേബിള്‍ ഘടിപ്പിച്ചുള്ള ആദ്യ പാലത്തിന്റെ നിര്‍മാണം 50ശതമാനം പൂര്‍ത്തിയായി

LATEST NEWS, QATAR NEWS
ദോഹ:ദോഹയുടെ ദക്ഷിണ ഉത്തര ഭാഗങ്ങളെ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ബൃഹദ്പദ്ധതിയായ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയുടെ ഭാഗമായ ആദ്യ കേബിള്‍ ഘടിപ്പിച്ചുള്ള പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 50ശതമാനം പൂര്‍ത്തിയായി. ഹലുല്‍ റൗണ്ട്എബൗട്ടിനെ രണ്ടു ലെവല്‍ ഇന്റര്‍ചേഞ്ചായി മാറ്റുന്നതിനുള്ള നടപടികളും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഇടനാഴി പദ്ധതിയില്‍ ഖത്തറിലെ ആദ്യ കേബിള്‍ പാലമാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. കേബിളുകളാല്‍ നില്‍ക്കുന്ന 1200 മീറ്റര്‍ പാലമാണിത്. മിസൈമീര്‍ റോഡില്‍ നിന്ന് അല്‍ ബുസ്താന്‍ സ്ട്രീറ്റിലേക്കാണ് പാലം. മിസൈമീര്‍ റോഡില്‍ ഹലുല്‍ ഇന്റര്‍സെക്ഷനും സല്‍വറോഡില്‍ ഫലേഹ് ബിന്‍ നാസര്‍ ഇന്റര്‍സെക്ഷനു...
ഖത്തറില്‍ കോവിഡ് മരണം ആറായി

ഖത്തറില്‍ കോവിഡ് മരണം ആറായി

LATEST NEWS
225 പേര്‍ക്കു കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 2057, ചികിത്സയിലിരിക്കുന്നത് 1901 പേര്‍19 പേര്‍ കൂടി രോഗമുക്തരായി ദോഹ: ഖത്തറില്‍ കോവിഡ്-19 ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. 74ഉം 59ഉം വയസ് പ്രായമുള്ളവരാണ് ഇന്നു മരിച്ചത്. ഇരുവരും വിട്ടുമാറാത്ത അസുഖങ്ങളാല്‍ പ്രയാസം നേരിട്ടവരായിരുന്നു. ഗുരുതരമായ വൃക്ക തകരാറില്‍ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു 74കാരനായ പ്രവാസിയെ ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ പരിശോധനയില്‍ ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. ആവശ്യമായ ചികിത്സയും പരിചരണവും നല്‍കിയെങ്കിലും നില വഷളായതിനെത്തുടര്‍ന്ന് ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു. 59കാരനായ പ്രവാസിയെ രോഗം മുര്‍ച്ഛിച്ച അവസ്ഥയിലാണ് ആസ്പത്ര...
തുറമുഖങ്ങളില്‍ സുരക്ഷിതമായ മത്സ്യവ്യാപാരം ഉറപ്പാക്കി മന്ത്രാലയം

തുറമുഖങ്ങളില്‍ സുരക്ഷിതമായ മത്സ്യവ്യാപാരം ഉറപ്പാക്കി മന്ത്രാലയം

QATAR NEWS
ദോഹ: രാജ്യത്തെ മത്സ്യബന്ധന തുറമുഖങ്ങളില്‍ മത്സ്യങ്ങളുടെ സുരക്ഷിതമായ വ്യാപാരം ഉറപ്പാക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. കഴിഞ്ഞയാഴ്ച ദോഹ, അല്‍ഖോര്‍, അല്‍വഖ്‌റ, റുവൈസ് തുറമുഖങ്ങളിലായി 164 മത്സ്യബന്ധന ബോട്ടുകളാണ് വലിയതോതില്‍ മത്സ്യം വില്‍പ്പനക്കായി എത്തിച്ചത്.കൊറോണ വൈറസ്(കോവിഡ്-19) അണുബാധയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി പ്രതിരോധ മുന്‍കരുതല്‍ നടപടികളും പ്രത്യേക ക്രമീകരണങ്ങളും ഉറപ്പാക്കിയശേഷമായിരുന്നു മത്സ്യവില്‍പ്പന. മൊത്തക്കച്ചവടക്കാര്‍ക്കും വിതരണക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഉയര്‍ന്ന നിലവാരമുള്ള മത്സ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഈ തുറമുഖങ്ങളുടെ ജട്ടികളില്‍ മത്സ്യ വ്യാപാരം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ മത...
കൊറോണ വൈറസ്: തുറമുഖങ്ങളിലും  സൂക്ഷ്മ നിരീക്ഷണം

കൊറോണ വൈറസ്: തുറമുഖങ്ങളിലും സൂക്ഷ്മ നിരീക്ഷണം

LATEST NEWS, QATAR NATIONAL
ദോഹ: നോവല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി രാജ്യത്തെ തുറമുഖങ്ങളിലും സൂക്ഷ്മനിരീക്ഷണം. ഹമദ്, ദോഹ, റുവൈസ് എന്നീ മൂന്നു തുറമുഖങ്ങളിലുമെത്തുന്ന എല്ലാ കപ്പലുകളെയും സൂക്ഷ്മമായ നിരീക്ഷണത്തിനും പരിശോധനക്കും വിധേയമാക്കുന്നുണ്ട്. തുറമുഖ പരിപാലന കമ്പനിയായ മവാനി ഖത്തറാണ് ഇക്കാര്യം അറിയിച്ചത്. നോവല്‍ കൊറോണ വൈറസ് അണുബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്നെത്തുന്ന കപ്പലുകളെ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട. ഇതിനായി പ്രത്യേക സാങ്കേതികസംവിധാനങ്ങളും ക്രമീകരണങ്ങളും തുറമുഖങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. വൈറസ് ബാധയുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി കപ്പല്‍ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി എല്ലാ ആരോഗ്യ പരിശോധനകളും നടത്തുന്നുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ റുവൈസ് തുറമുഖത്ത് കപ്പലുകളുടെ പ്രവ...
എയര്‍ഇന്ത്യന്‍  എക്‌സ്പ്രസ്  തിരുച്ചിറപ്പള്ളി  ദോഹ സര്‍വീസ്  31 മുതല്‍

എയര്‍ഇന്ത്യന്‍ എക്‌സ്പ്രസ് തിരുച്ചിറപ്പള്ളി ദോഹ സര്‍വീസ് 31 മുതല്‍

LATEST NEWS, QATAR NEWS
ദോഹ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്ന് ദോഹയിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു. അടുത്തമാസം 31 മുതല്‍ ആരംഭിക്കുന്ന സര്‍വീസ് തിരുച്ചിറപ്പള്ളിയില്‍ നിന്ന് നേരിട്ട് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ദോഹ സര്‍വീസ്. പുലര്‍ച്ചെ4.40 ഓടെ ഖത്തര്‍ ഹമദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നു പുറപ്പെട്ട് 11.55 ഓടെ തിരുച്ചിറപ്പള്ളിയിലെത്തിച്ചേരും. തിരികെ രാത്രി 1.30ഓടെ തിരുച്ചിറപ്പള്ളിയല്‍ നിന്ന് പറന്ന് പുലര്‍ച്ചെ 3.40ന് ഖത്തറില്‍ ഇറങ്ങുന്ന തരത്തിലാണ് ഷെഡ്യൂള്‍. ടിക്കറ്റ് ബുക്കിംഗ് എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് നേരിട്ട് ഖത്തറിലേക്കുള്ള ആദ്യവിമാന സര്‍വീസാണ് ഇത്. ...
ഇന്‍ഡിഗോ കൊല്‍ക്കത്തയിലേക്കും

ഇന്‍ഡിഗോ കൊല്‍ക്കത്തയിലേക്കും

LATEST NEWS, QATAR NATIONAL, QATAR NEWS
ദോഹ: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ ദോഹയില്‍ നിന്നും കൊല്‍ക്കത്തയിലേക്കു കൂടി നേരിട്ട് സര്‍വീസ് തുടങ്ങുന്നു. മാര്‍ച്ച് ഒന്നു മുതലാണ് സര്‍വീസ്. ദോഹ കൊല്‍ക്കത്ത(6ഇ 1776) വിമാനം ദോഹ സമയം ഉച്ചക്ക് 1.25ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 8.35ന് കൊല്‍ക്കത്തയില്‍ എത്തിച്ചേരും. നാലു മണിക്കൂര്‍ 40 മിനുട്ടാണ് യാത്രാസമയം. റിട്ടേണ്‍ വിമാനം(6ഇ 1775) രാവിലെ 9.05ന് പുറപ്പെട്ട് ദോഹസമയം ഉച്ചക്ക്് 12.25ന് എത്തിച്ചേരും. അഞ്ചുമണിക്കൂര്‍ 50 മിനുട്ടാണ് യാത്രാസമയം. ബുക്കിങ് എയര്‍ലൈനിന്റെ വെബ്‌സൈറ്റില്‍ തുടങ്ങിയിട്ടുണ്ട്. വിപണി പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര എയര്‍ലൈനാണ് ഇന്‍ഡിഗോ. നിലവില്‍ ഇന്‍ഡിഗോ ദോഹയില്‍ നിന്നു...
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

LATEST NEWS, QATAR NATIONAL, QATAR NEWS
(ഫയല്‍ ചിത്രം) ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ സാമാന്യം ശക്തമായ മഴ പെയ്തു. ദോഹ, കോര്‍ണീഷ്, ഓള്‍ഡ് അല്‍ഗാനിം, അബുഹമൂര്‍, ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ മഴ പെയ്തു. ചിലയിടങ്ങളില്‍ ഇടിമിന്നലും അനുഭവപ്പെട്ടു. ഇന്നും മഴ തുടരാന്‍ സാധ്യതയുണ്ട്്.വാഹനായാത്രികരുള്‍പ്പടെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. ഇടിയും മിന്നലും മഴയും അനുഭവപ്പെടാനിടയുള്ള സാഹചര്യത്തില്‍ മുന്‍കരുതലുകളെടുക്കണമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പും മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലുണ്ടാകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമ്പോള്‍ പുറത്തേക്കു പോകുന്നത് ഒഴിവാക്കണം. ഇന്‍ഡോറില്‍ തന്നെ സുരക്ഷിതമായിരിക്ക...
ഏഴ്് മാസത്തിനിടെ ദോഹ സന്ദര്‍ശിക്കാനെത്തിയത് 11.9 ലക്ഷം പേര്‍

ഏഴ്് മാസത്തിനിടെ ദോഹ സന്ദര്‍ശിക്കാനെത്തിയത് 11.9 ലക്ഷം പേര്‍

QATAR NATIONAL, QATAR NEWS
HIA Summer in Qatar Festival Activations ദോഹ: കഴിഞ്ഞ ഏഴ്് മാസത്തിനിടെ ദോഹ സന്ദര്‍ശിക്കാനെത്തിയത് 11.9 ലക്ഷം പേര്‍. 2018ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 10.7 ശതമാനമാണ് വര്‍ധന. ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കാണിത്. വര്‍ഷാദ്യ പകുതിയില്‍ രാജ്യത്തെത്തിയ സന്ദര്‍ശകരുടെ എണ്ണത്തില്‍ 11.5 ശതമാനമാണ് വാര്‍ഷിക വര്‍ധന. ഖത്തറിനെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര സൗഹൃദ രാജ്യമായി ലോക ടൂറിസം സംഘടന പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ആഗോള തലത്തില്‍ എട്ടാം സ്ഥാനത്താണ് ഖത്തര്‍. ആഭ്യന്തര കപ്പല്‍ വിനോദ സഞ്ചാര സീസണും പുരോഗമിക്കുകയാണ്. ആഭ്യന്തര വിനോദ സഞ്ചാര മേഖല വളര്‍ച്ച നേടുന്നതിനൊപ്പം വരുമാന വൈവിധ്യവല്‍ക്കരണത്തിലേക്കും മികച്ച സംഭാവനയാണ് നല്&#...
error: Content is protected !!