Friday, February 21

Tag: മഴ

തണുപ്പിന് കാഠിന്യമേറി;  താപനില കുറയുന്നു

തണുപ്പിന് കാഠിന്യമേറി; താപനില കുറയുന്നു

LATEST NEWS, QATAR NATIONAL
ദോഹ: ഖത്തറില്‍ തണുപ്പിന് കാഠിന്യമേറി. വരുംദിവസങ്ങളിലും ശൈത്യകാല കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുകയെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ബാധിക്കുന്ന ശൈത്യകാല കാലാവസ്ഥ വരുംദിവസങ്ങളില്‍ പ്രത്യേകിച്ചും രാത്രിയിലും അതിരാവിലെയും തുടരും. രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ ചില പ്രദേശങ്ങളില്‍ കുറഞ്ഞ താപനില പത്ത് ഡിഗ്രി സെല്‍ഷ്യല്‍സില്‍ താഴെയാകാന്‍ സാധ്യതയുണ്ട്. ഇന്നു വൈകുന്നേരം മുതല്‍ നാളെ രാവിലെ വരെ ചാറ്റല്‍ മഴക്കും വടക്കുപടിഞ്ഞാറന്‍ ഭാഗത്തുനിന്നും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ച വരെ സമുദ്ര മുന്നറിയിപ്പുകള്‍ ബാധകമാണ്. കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മുഖേന കാലാവസ
മഴയിലും ചോരാതെ ആവേശം; ഒഴുകിയെത്തി ജനം

മഴയിലും ചോരാതെ ആവേശം; ഒഴുകിയെത്തി ജനം

QATAR NATIONAL, QATAR NEWS
ദോഹ: യോജിപ്പിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പകര്‍ന്ന്, പുതിയ വികസനക്കുതിപ്പിലേക്കുള്ള മുന്നേറ്റത്തിന് വേഗവും ഊര്‍ജവും സമ്മാനിച്ച് ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മഴ പെയ്‌തെങ്കിലും അതൊന്നും ആഘോഷത്തിന്റെ പൊലിമ കുറച്ചില്ല. ജനം ആവേശത്തോടെ ആഘോഷങ്ങളിലേക്ക് ഒഴുകിയെത്തി. മാളുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മഴ ഔട്ട്‌ഡോറിലെ പരിപാടികളെ ബാധിച്ചെങ്കിലും ഇന്‍ഡോര്‍ വേദികളില്‍ തടസങ്ങളില്ലാതെ പരിപാടികള്‍ നടന്നു. പേള്‍ഖത്തറിലും കോര്‍ണീഷിലുമെല്ലാം ഖത്തരിപതാകകളുടെ അകമ്പടിയോടെയുള്ള വാഹനറാലികളും നടന്നു. ദേശീയദിനത്തില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ ജനങ്ങള്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിരുന്നു. പ
നാളെ മുതല്‍ ചാറ്റല്‍  മഴക്ക് സാധ്യത

നാളെ മുതല്‍ ചാറ്റല്‍ മഴക്ക് സാധ്യത

QATAR NATIONAL, QATAR NEWS
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാളെ മുതല്‍ ചാറ്റല്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യത്ത് മഴയ്ക്ക സാധ്യതയുണ്ട്. ആകാശം മേഘാവൃതമാകാന്‍ സാധ്യതയുള്ളതിനാല്‍ ചാറ്റല്‍ മഴക്കും ചിലയിടങ്ങളില്‍ ഇടിയോടുകൂടിയ മഴക്കും സാധ്യതയുണ്ട്. പ്രത്യേകിച്ചും വടക്കന്‍, തെക്കന്‍ മേഖലകളില്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണം. സമുദ്രപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. ഔദ്യോഗിക അക്കൗണ്ടുകളിലൂടെയുളള കാലാവസ്ഥ വിവരങ്ങള്‍ പിന്തുടരുകയും പാലിക്കുകയും ചെയ്യണമെന്നും വകുപ്പ് നിര്‍ദേശിച്ചു.
മഴ; നീക്കം  ചെയ്തത് നാല് മില്ല്യന്‍ ഗ്യാലന്‍ വെള്ളം

മഴ; നീക്കം ചെയ്തത് നാല് മില്ല്യന്‍ ഗ്യാലന്‍ വെള്ളം

QATAR NEWS
സഫര്‍ മുബാറക്ക് അല്‍ ശാഫി ദോഹ: രാജ്യത്താകമാനമായി നാല് മില്ല്യന്‍ ഗ്യാലനിലേറെ മഴ വെള്ളം നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയത്തിലെ ജനറല്‍ സര്‍വീസസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി സഫര്‍ മുബാറക്ക് അല്‍ ശാഫി അറിയിച്ചു. കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പെയ്ത മഴയെ തുടര്‍ന്ന് ഉയര്‍ന്ന വെള്ളമാണ് നീക്കം ചെയ്തത്. റെയിന്‍ഫോള്‍ എമര്‍ജന്‍സി കമ്മിറ്റിക്കു കീഴിലെ സംഘാംഗങ്ങളാണ് മഴവെള്ളം നീക്കം ചെയ്യാനുള്ള പരിശ്രമം നടത്തിയത്. ദോഹ, അല്‍വക്‌റ, ഉം സലാല്‍, അല്‍ ദായേന്‍ എന്നിവിടങ്ങളിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നാണ് ഇത്രയും വെള്ളം ഒഴിവാക്കിയത്. മഴവെള്ളം നീക്കം ചെയ്യാനായി 247 ടാങ്കറുകളും 25 വാട്ടര്‍ പമ്പുകളും 478 ജീവനക്കാരെയുമാണ് നിയമിച്ചത്.
കനത്തു പെയ്തു മഴ

കനത്തു പെയ്തു മഴ

LATEST NEWS, QATAR NATIONAL, QATAR NEWS
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്തത് കനത്ത മഴ. ദോഹയ്ക്കു പുറമേ ഹിലാല്‍, തുമാമ,മദീന ഖലീഫ, ബിന്‍ മഹമൂദ്, അബൂഹമൂര്‍, മുഐദര്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നല്ല മഴയാണ് ലഭിച്ചത്. മഴയ്ക്കു മുമ്പ് പൊടിക്കാറ്റും മഴയോ ടൊപ്പം പലയിടങ്ങളിലും ശക്തമായ ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ ചെറിയ രൂപത്തില്‍ വെള്ളക്കെട്ടുണ്ടായി.