
ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള
ക്രിയാത്മക ശ്രമങ്ങള്‍ സ്വാഗതാര്‍ഹമെന്ന് ഖത്തര്‍
ശൈഖ ആലിയ ബിന്ത് അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി |
ദോഹ: ഗള്‍ഫ് മേഖലയിലെ തര്‍ക്കങ്ങളും ഭിന്നതകളും ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനും തീവ്രത കുറക്കുന്നതിനുമുള്ള ക്രിയാത്മക ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായി ഖത്തര്‍. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പരിപാലിക്കുന്നതിനെക്കുറിച്ചുള്ള യുഎന്‍ സുരക്ഷാ സമിതി യോഗത്തില്‍ യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശൈഖ ആലിയ ബിന്ത് അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു യോഗം. സംഭാഷണത്തിലൂടെ വ്യത്യാസങ്ങള്‍ പരിഹരിക്കുകയെന്നത് ഖത്തറിന്റെ വിദേശ നയത്തിന്റെ കാതലാണെന്നും ഗള്‍ഫ് പ്രതിസന്ധിയെ വിവേകത്തോടെ കൈകാര്യം ചെയ്യുന്നതിലും തര്...