
ഖത്തറിനെതിരായ ഉപരോധം: പരിഹാര സൂചന നല്കി സഊദി
ദോഹ: ഖത്തറിനെതിരെ ഉപരോധം പരിഹരിക്കപ്പെടുന്നതിന് വഴിതെളിയുന്നതായി സൂചന. വിള്ളല്‍ അവസാനിപ്പിക്കുന്നതിനുള്ള പാത താരതമ്യേന സമീപഭാവിയില്‍ ഉണ്ടായേക്കാമെന്ന് സഊദി അറേബ്യ വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന് അല്‍സഊദ് സൂചന നല്കി. വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസി സംഘടിപ്പിച്ച വിര്‍ച്വല്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സുരക്ഷാ ആശങ്കകള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുകാട്ടി. ഗള്‍ഫ് അയല്‍രാജ്യമായ ഖത്തറുമായി മൂന്നുവര്‍ഷം പഴക്കമുള്ള പ്രതിസന്ധി പരിഹരിക്കുന്നതില്‍ പുരോഗതിയുണ്ടെന്ന് സഊദി വിദേശകാര്യമന്ത്രി സൂചിപ്പിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി വാഷിങ്ടണില്‍ അ...