
പ്രഥമ കാര്‍ബണ്‍ രഹിത ലോകകപ്പിലേക്ക് ഫാസ്റ്റ് ട്രാക്കില്‍ ഖത്തര്‍
ദോഹ: പ്രഥമ കാര്‍ബണ്‍ രഹിത ലോകകപ്പ് യാഥാര്‍ഥ്യമാക്കുന്നതിനായി നടപടികള്‍ വേഗത്തിലാക്കി ഖത്തര്‍. ഫിഫ ലോകകപ്പിന്റെ സംഘാടനചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ പരാമവധി കുറക്കുന്നതിനുതകുന്ന സാങ്കേതിക ക്രമീകരണങ്ങളാണ് ലോകകപ്പ് പദ്ധതികളില്‍ നടപ്പാക്കുന്നത്. ഖത്തറിന്റെ രണ്ട് ലോകകപ്പ് സ്റ്റേഡിയങ്ങള്‍ക്ക് ഇതിനോടകം ആഗോള സുസ്ഥിരതാ റേറ്റിങ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഗ്ലോബല്‍ സസ്റ്റെയ്നബിലിറ്റി അസെസ്മെന്റ് സിസ്റ്റത്തിന്റെ (ജിഎസ്എഎസ്) പഞ്ചനക്ഷത്ര റേറ്റിങ്ങ് ലഭിച്ച ആദ്യ ലോകകപ്പ് സ്റ്റേഡിയമെന്ന നേട്ടം എജ്യൂക്കേഷന്‍ സിറ്റി നേടി. ജൂലൈയില്‍ അല്‍ഖോറിലെ അല്‍ബയ്ത് സ്റ്റേഡിയത്തിനും സമാനമായ പ...