
എഎഫ്സി ചാമ്പ്യന്‍സ് ലീഗ്: കിഴക്കന്‍ മേഖലാ മത്സരങ്ങളും ഖത്തറില്‍
ദോഹ: 2020 എഎഫ്സി ചാമ്പ്യന്‍സ് ലീഗിലെ കിഴക്കന്‍ മേഖലാ മത്സരങ്ങള്‍ക്കും ഖത്തര്‍ വേദിയാകും. നേരത്തെ പടിഞ്ഞാറന്‍ മേഖലാ മത്സരങ്ങള്‍ക്ക് ഖത്തര്‍ വിജയകരമായി ആതിഥേയത്വം വഹിച്ചിരുന്നു. കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു മത്സരങ്ങള്‍ നടന്നത്. കോവിഡിന്റെ പ്രതികൂല സാഹചര്യത്തിലും ചാമ്പ്യന്‍ഷിപ്പ് മികച്ച രീതിയില്‍ നടത്താന്‍ രാജ്യത്തിനായി. ഖത്തറിന്റെ സംഘാടന മികവിനും കോവിഡിനെ നേരിടാന്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ക്കും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ക്കൂടിയാണ് കിഴക്കന്‍ മേഖലാ മത്സരങ്ങളുടെയും വേദി ഖത്തറിലേക്ക് മാറ്റാന്‍ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍(എഎഫ്സി) തീരുമാനിച്...