
ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബ് റോഡുകളുടെ നവീകരണം പൂര്‍ത്തിയായി
ദോഹ: ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബിനു ചുറ്റുമുള്ള റോഡുകളുടെ നവീകരണം പൂര്‍ത്തിയായതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. ഇതോടെ സ്പോര്‍ട്സ് ക്ലബ്ബിലേക്കുള്ള ഗതാഗതം കൂടുതല്‍ സുഗമമായിട്ടുണ്ട്. ഗ്രേറ്റര്‍ ദോഹയിലെ ജംക്ഷനുകളിലേയും റൗണ്ട് എബൗട്ടുകളിലേയും റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായാണ് നവീകരണം. കായിക, സേവന കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ വികസനത്തിന് അശ്ഗാല്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബിലേ്ക്കുള്ള നിലവിലെ റോഡുകളുടെ നവീകരണത്തിനൊപ്പം പുതിയ സര്‍വിസ് റോഡുകളുടെ നിര്‍മാണവും പദ്ധതിയുടെ ഭാഗമായിരുന്നു. ഇതിനു പുറമേ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കി. 1.4 കിലോമീറ്റര്‍ റോഡ് നിര്‍മാണവും സര്‍വീസ്, പ്രാദേശിക റോഡുകളുടെ വികസനവുമാണ് പൂര്...