
സബാഹ് അല്‍അഹമ്മദ് ഇടനാഴി: ഖത്തറിലെ ആദ്യ കേബിള്‍ പാലം ഭാഗികമായി തുറന്നു
ഇടനാഴിയുടെ ഭാഗമായ ആദ്യ കേബിള്‍ ഘടിപ്പിച്ചുള്ള പാലം ഭാഗികമായി ഗതാഗതത്തിനായി തുറന്നപ്പോള്‍
ദോഹ: കുവൈത്ത് അമീറിന്റെ പേരില്‍ നടപ്പാക്കുന്ന സബാഹ് അല്‍ അഹമ്മദ് ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം ഗതാഗതത്തിനായി തുറന്നു.വടക്ക് ഉംലഖ്ബ ഇന്റര്‍ചേഞ്ചില്‍ നിന്നും തെക്ക് അബുഹമൂര്‍ പാലത്തിലേക്ക് പതിമൂന്ന് കിലോമീറ്റര്‍ ഭാഗമാണ് ഗതാഗതത്തിനായി തുറന്നത്. അടുത്തവര്‍ഷം ആദ്യപാദത്തില്‍ പദ്ധതി പൂര്‍ണമായും ഗതാഗതത്തിനായി തുറക്കും. ഏഴു പുതിയ പാലങ്ങളും തുറന്നിട്ടുണ്ട്. ഇതോടെ പദ്ധതിയിലെ ആകെ 32 പാലങ്ങളില്‍ 21 എണ്ണവും തുറന്നു. തുറന്നവയില്‍ ഏറ്റവും പ്രധാനം 1.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേബിള്‍ പാലമാണ്. ദോഹയുടെ ദക്ഷിണ ഉത്തര ഭാഗങ്ങളെ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ബൃഹദ്പദ്ധതിയായ ഇടനാഴിയുടെ ഭാഗമായ ആദ്യ കേബിള്‍ ഘടിപ്...