
ഇന്‍ഡിഗോയുടെ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ജൂണ്‍ മുതല്‍
ദോഹ: ഇന്‍ഡിഗോ ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നു. കേരളത്തിലേക്ക് ജൂണ്‍ ഒന്നു മുതല്‍ സര്‍വീസുകള്‍ക്ക് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ജൂണ്‍ ഒന്നിന് ഇന്‍ഡിഗോ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് 886 റിയാലാണ് ടിക്കറ്റ് നിരക്ക്. തൊട്ടടുത്ത ദിവസങ്ങളില്‍ ടിക്കറ്റ് നിരവില്‍ കുറവുണ്ട്. ദോഹയില്‍ നിന്ന്് കണ്ണൂരിലേക്ക് ജൂണ്‍ ഒന്നിന് 928 റിയാലും രണ്ടിന് 884 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് ഒന്നാം തീയതി 840 റിയാലാണ് ടിക്കറ്റ് നിരക്ക്. തൊട്ടടുത്ത ദിവസം 830 റിയാല്‍. ദോഹയില്‍ നിന്നും കോഴിക്കോടേക്ക് ജൂണ്‍ ഒന്നിന് 868 റിയാലാണ് ടിക്കറ്റ് നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ കുറവുണ്ട്. ബുക്കിങ് സംബന്...