Friday, January 22ESTD 1934
Shadow

Tag: gulf crisis

ഗള്‍ഫ് പ്രതിസന്ധി പരിഹാര ശ്രമങ്ങള്‍ സജീവം: ജാരെദ് കുഷ്‌നര്‍ ഖത്തര്‍ സന്ദര്‍ശിക്കുന്നു

ഗള്‍ഫ് പ്രതിസന്ധി പരിഹാര ശ്രമങ്ങള്‍ സജീവം: ജാരെദ് കുഷ്‌നര്‍ ഖത്തര്‍ സന്ദര്‍ശിക്കുന്നു

LATEST NEWS, QATAR NATIONAL
ജാരെദ് കുഷ്‌നര്‍ ദോഹ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും മുതിര്‍ന്ന ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നര്‍ ഈയാഴ്ച ഖത്തറും സഊദി അറേബ്യയും സന്ദര്‍ശിക്കും. വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറിനും സഊദി സഖ്യരാജ്യങ്ങള്‍ക്കുമിടയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഈ സന്ദര്‍ശനത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സഊദിയും അനുകൂലമായ നിലപാട് സ്വീകരിക്കുന്നതായി സൂചനകളുണ്ട്. ഗള്‍ഫ് തര്‍ക്കം പരിഹരിക്കുന്നതില്‍ കുഷ്‌നറുടെ സന്ദര്‍ശനം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്...
ഗള്‍ഫ് പ്രതിസന്ധി: തര്‍ക്ക പരിഹാര സാധ്യത തേടി സഊദി അറേബ്യ

ഗള്‍ഫ് പ്രതിസന്ധി: തര്‍ക്ക പരിഹാര സാധ്യത തേടി സഊദി അറേബ്യ

LATEST NEWS, QATAR NATIONAL
പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍സഊദ് ദോഹ: ഖത്തറിനും സഊദി സഖ്യരാജ്യങ്ങള്‍ക്കുമിടയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വഴി തെളിയുന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് സഊദി അറേബ്യ മാര്‍ഗങ്ങള്‍ തേടുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് അയല്‍രാജ്യമായ ഖത്തറുമായുള്ള മൂന്നുവര്‍ഷത്തെ വിള്ളല്‍ പരിഹരിക്കാനുള്ള മാര്‍ഗം റിയാദ് തേടുകയാണെന്ന് സഊദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍സഊദ് പറഞ്ഞു. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തുന്നത് സഊദി തുടരുകയാണ്. എന്നാല്‍ തുടര്‍ന്നും സോപാധികമായും സുരക്ഷാ ആശങ്കകള്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് പ്രിന് ...
ഗള്‍ഫ് പ്രതിസന്ധി പരിഹാരം; മധ്യസ്ഥതക്ക് സന്നദ്ധമെന്ന് റഷ്യ

ഗള്‍ഫ് പ്രതിസന്ധി പരിഹാരം; മധ്യസ്ഥതക്ക് സന്നദ്ധമെന്ന് റഷ്യ

QATAR NEWS
സെര്‍ജി ലാവ്‌റോവ് ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധമാണെന്ന് റഷ്യ. സ്പുട്‌നികിന് നല്‍കിയ അഭിമുഖത്തില്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഖത്തറിനും സഊദി സഖ്യരാജ്യങ്ങള്‍ക്കുമിടയിലെ പ്രതിസന്ധിയില്‍ റഷ്യന്‍ മധ്യസ്ഥതയുടെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതു തര്‍ക്കങ്ങളിലും ഉള്‍പ്പെട്ട എല്ലാ കക്ഷികളും അഭ്യര്‍ഥിക്കുന്നിടത്തോളം മധ്യസ്ഥരായി സേവനം നല്‍കാന്‍ തയാറാണ്.എന്നാല്‍ ഇതുവരെ അത്തരം അഭ്യര്‍ഥനകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ലാവ്‌റോവ് പറഞ്ഞു.ജിസിസിയിലെ അംഗരാജ്യങ്ങള്‍ ഉള്‍പ്പടെ എല്ലാ രാജ്യങ്ങളുമായും റഷ്യ നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. ഗള്...
ഗള്‍ഫ് പ്രതിസന്ധി യുഎസിന്റെ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നു: ഹൂക്ക്‌

ഗള്‍ഫ് പ്രതിസന്ധി യുഎസിന്റെ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നു: ഹൂക്ക്‌

World
ബ്രയാന്‍ ഹൂക്ക്‌ ദോഹ: ഗള്‍ഫ് പ്രതിസന്ധി ദീര്‍ഘകാലമായി തുടരുകയാണെന്നും ഈ പ്രതിസന്ധി ആത്യന്തികമായി സ്ഥിരത, സമൃദ്ധി, സുരക്ഷ എന്നിവയില്‍ യുഎസിന്റെ മേഖലാ താല്‍പ്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നതായും യുഎസിന്റെ ഇറാന്‍ കാര്യങ്ങള്‍ക്കായുള്ള പ്രത്യേകപ്രതിനിധി ബ്രയാന്‍ ഹൂക്ക് പറഞ്ഞു. ഖത്തര്‍ അമേരിക്കയുമായി ശക്തമായ ബന്ധം പുലര്‍ത്തുന്നുണ്ടെന്നും മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഖത്തര്‍ വലിയ സംഭാവനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് കൂടിയായ അദ്ദേഹം ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയതായിരുന്നു. രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുമായി വീഡിയോകോണ്‍ഫറന്‍സിലൂടെ സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഖത്തര് ...
‘ഗള്‍ഫ് പ്രതിസന്ധി സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണം’

‘ഗള്‍ഫ് പ്രതിസന്ധി സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണം’

QATAR NATIONAL
ശൈഖ ആലിയ ബിന്‍ത് അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി ദോഹ: മൂന്നുവര്‍ഷത്തിലധികമായി തുടരുന്ന നിയമവിരുദ്ധ ഉപരോധവും ഗള്‍ഫ് പ്രതിസന്ധിയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് ഖത്തര്‍. ഉപരോധ രാജ്യങ്ങളുമായുള്ള പ്രതിസന്ധി സമാധാനപരമായ നയതന്ത്ര മാര്‍ഗങ്ങളിലൂടെയും മധ്യസ്ഥതയിലൂടെയും സൃഷ്ടിപരവും നിരുപാധികവുമായ സംഭാഷണത്തിലൂടെയുമാണ് പരിഹരിക്കേണ്ടത്. ഉപരോധം അന്യായമാണ്.നിയമവിരുദ്ധ നടപടികളെയാണ് ഉപരോധം പ്രതിനിധീകരിക്കുന്നത്.ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിനും അന്താരാഷ്ട്ര നിയമങ്ങളുടെ തത്വങ്ങള്‍ക്കും അന്താരാഷ്ട്ര കരാറുകളുടെ ഉടമ്പടികള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണിതെന്നും ഖത്തര്‍ വ്യക്തമാക്കി. ഫലസ്തീന്‍ വിഷയം ഉള്‍പ്പടെ മിഡില്‍ഈസ്റ്റിലെ സാഹചര്യങ്ങളെക്കുറിച്ച് യ...
ന്യൂകാസില്‍ യുണൈറ്റഡ് സഊദി ഏറ്റെടുക്കാനൊരുങ്ങുന്നത് ഗള്‍ഫ് പ്രതിസന്ധിയില്‍ നിര്‍ണായകമാകുന്നതായി റിപ്പോര്‍ട്ട്

ന്യൂകാസില്‍ യുണൈറ്റഡ് സഊദി ഏറ്റെടുക്കാനൊരുങ്ങുന്നത് ഗള്‍ഫ് പ്രതിസന്ധിയില്‍ നിര്‍ണായകമാകുന്നതായി റിപ്പോര്‍ട്ട്

QATAR NATIONAL
ദോഹ: വിഖ്യാതമായ ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ ന്യൂകാസില്‍ യുണൈറ്റഡ് സഊദി അറേബ്യ ഏറ്റെടുക്കാനൊരുങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ ന്യൂകാസില്‍ സഊദി ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വളരെ ആശ്ചര്യകരമായ വഴിത്തിരിവില്ലെത്തിയതായി രാജ്യാന്തര വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ലബ്ബ് ഏറ്റെടുക്കാനുള്ള സഊദി നീക്കം കായിക സംരംഭത്തിനപ്പുറം ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ വിഷയമായി മാറിയിട്ടുണ്ട്. ബ്രിട്ടണിനെ ഏറ്റവും അറിയപ്പെടുന്ന ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നാണ് ന്യൂകാസില്‍ യുണൈറ്റഡ്. ഈ ക്ലബ്ബ് ഏറ്റെടുക്കാന്‍ സഊദി നിരന്തരമായി ശ്രമങ്ങള് ...
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ശ്രമങ്ങളെന്ന് വിദേശകാര്യ മന്ത്രി

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ശ്രമങ്ങളെന്ന് വിദേശകാര്യ മന്ത്രി

QATAR NATIONAL
ദോഹ: മൂന്നുവര്‍ഷമായി നിലനില്‍ക്കുന്ന ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ചര്‍ച്ചകളോടു ഖത്തറിന് തുറന്ന സമീപനമാണെന്നും ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. പുതിയ ശ്രമങ്ങള്‍ ഫലമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചര്‍ച്ചകള്‍ക്ക് ഖത്തര്‍ സന്നദ്ധമാണ്. ഞങ്ങളുടെ ഭാഗത്തുനിന്നും പത്തു ചുവടുകള്‍ ഉപയോഗിച്ച് ഓരോ ചുവടും മുന്നോട്ടുകൊണ്ടുപോകാന്‍ തയാറാണെന്നും പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് പറയവെ വിദേശകാര്യ മന്ത്രി വിശദീകരിച്ചു. ഗള്‍ഫ് പ്രതിസന്ധി നാലാം വര്‍ഷത്തിലേക്ക് കടക്കവെ അല്‍ജസീറക്കു നല്‍കിയ അഭിമുഖത്തിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യങ്ങള്‍ വ്യക്ത...
ഗള്‍ഫ് വിള്ളല്‍ അവസാനിപ്പിക്കുന്നതിനുള്ള  ശ്രമം തുടരുകയാണെന്ന് കുവൈത്ത്

ഗള്‍ഫ് വിള്ളല്‍ അവസാനിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് കുവൈത്ത്

QATAR NATIONAL
ദോഹ: ഗള്‍ഫ് വിള്ളല്‍ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തങ്ങളുടെ രാജ്യം തുടരുകയാണെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് അല്‍സബാഹ്. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ എല്ലാ അംഗരാജ്യങ്ങളുടെയും താല്‍പര്യത്തിനായി മുന്‍പത്തേതിനേക്കാള്‍ വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് പ്രാദേശിക പത്രങ്ങളുടെ എഡിറ്റര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് കുവൈത്ത് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. വിള്ളല്‍ പരിഹരിക്കുന്നതിനും ജിസിസിയുടെ പ്രയാണം തുടരുന്നതിനുള്ള അടിസ്ഥാനം കണ്ടെത്തുന്നതിനുമായി കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ് ശ്രമങ്ങള്‍ തുടരുന്നുണ്ട്. എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ജിസിസിയുടെ മുന്നോട്ടുള്ള ...
ഗള്‍ഫ് പ്രതിസന്ധി: ഓണ്‍ലൈനുകളില്‍ വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്ക്‌

ഗള്‍ഫ് പ്രതിസന്ധി: ഓണ്‍ലൈനുകളില്‍ വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്ക്‌

QATAR NEWS
ദോഹ: ഖത്തറിനെതിരെ മൂന്നു ഗള്‍ഫ് രാജ്യങ്ങളുടെയും ഈജിപ്തിന്റെയും അന്യായമായ ഉപരോധത്തെത്തുടര്‍ന്നുള്ള ഗള്‍ഫ് പ്രതിസന്ധി ഓണ്‍ലൈനുകലില്‍ വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്കിനും കാരണമായതായി റിപ്പോര്‍ട്ട്. ഖത്തറിനതിരെ നിറംപിടിപ്പിച്ച നുണകളും വ്യാജവാര്‍ത്തകളും വലിയതോതിലാണ് നവമാധ്യമങ്ങളിലൂടെയടക്കം പ്രചരിക്കപ്പെട്ടത്. ഖത്തറില്‍ അട്ടിമറിയുടെ തുടക്കമെന്ന അവകാശവാദത്തോടെ വ്യാജ ചിത്രങ്ങളും ഫൂട്ടേജുകളും വെടിവെപ്പുമെല്ലാം അടങ്ങിയ ഒരു നുണനിര്‍മിതി കഴിഞ്ഞമാസം ആദ്യം സോഷ്യല്‍മീഡിയയിലൂടെയുമെല്ലാം വ്യാപകമായി പ്രചരിച്ചിരുന്നു.സഊദി രാജാവിന്റെ പ്രൊഫൈല്‍ ചിത്രമുള്ള ഒരു അക്കൗണ്ടില്‍നിന്നാണ് ഈ ട്വിറ്റ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. ആ ട്വിറ്റര്‍ അക്കൗണ്ടിന് ഫോളോവേഴ്‌സൊന്നുമില്ല. മെയ് നാലിനുശേഷം ഇത് ഏകദേശം മൂന്നു ലക്ഷം തവ...
ഗള്‍ഫ് പ്രതിസന്ധി: ചര്‍ച്ചകള്‍ക്ക് തയാറെന്ന് ഖത്തര്‍

ഗള്‍ഫ് പ്രതിസന്ധി: ചര്‍ച്ചകള്‍ക്ക് തയാറെന്ന് ഖത്തര്‍

QATAR NATIONAL
ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തര്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. അത്തരം ചര്‍ച്ചകളുണ്ടാകുമ്പോള്‍ ഭാവിയില്‍ എന്തെങ്കിലും തര്‍ക്കങ്ങളില്‍നിന്നും സംരക്ഷണം ഉറപ്പാക്കുന്നതിന് കരാറിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയില്‍ എന്തെങ്കിലുമൊരു സംഘര്‍ഷമുണ്ടായാല്‍ കുട്ടികളും ഭാവിയിലെ കുട്ടികളും ഇരകളാകാന്‍ പാടില്ല.ഇതു ഖത്തറിന്റെ താല്‍പര്യത്തിനു മാത്രമല്ല, മുഴുവന്‍ മേഖലയുടെയും താല്‍പര്യത്തിനു വേണ്ടിയാണ്. ഓരോ രാജ്യത്തിനും മറ്റു രാജ്യങ്ങളോടുള്ള ഉത്തരവാദിത്വം വ്യക്തമായി പറയുന്ന ഒറു കരാര്‍ ഉണ്ടായിരിക്കണമെന്ന് ഖത്തര്‍ വിശ്വസിക്കുന്നതായു...
error: Content is protected !!