
എഎഫ്സി ചാമ്പ്യന്‍സ് ലീഗ്: പെര്സ്പോലിസും അല്നാസറും സെമിഫൈനലില്‍
ജാസിം ബിന്‍ ഹമദ് സ്്റ്റേഡിയത്തില്‍ നടന്ന അല്നാസറും അല്അഹ്ലിയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിന്ന്
ദോഹ: 2020 എഎഫ്സി ചാമ്പ്യന്‍സ് ലീഗിലെ പടിഞ്ഞാറന്‍ മേഖലാ വിഭാഗത്തില്‍ ഇറാന് ക്ലബ്ബ് പെര്സ്പോലിസും സഊദി അറേബ്യയുടെ അല്നാസറും സെമിഫൈനലില്‍. അല്‍സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ സഊദി ക്ലബ്ബുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അല്‍അഹ്ലിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അല്‍നാസര്‍ സെമിഫൈനല്‍ യോഗ്യത നേടിയത്. 13-ാം മിനുട്ടില്‍ ഗോണ്‍സാലോ മാര്‍ട്ടിനെസും 55-ാം മിനുട്ടില്‍ അബ്ദുല്‍ ...