
70-ാമത് ഫിഫ കോണ്‍ഗ്രസില്‍ ക്യുഎഫ്എ പ്രതിനിധിസംഘം പങ്കെടുത്തു
70-മത് ഫിഫ കോണ്‍ഗ്രസില്‍ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്(ക്യുഎഫ്എ) പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി വീഡിയോ കോണ്‍ഫറന്‍സ് മുഖേന പങ്കെടുത്തപ്പോള്‍
ദോഹ: 70-മത് ഫിഫ കോണ്‍ഗ്രസില്‍ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്(ക്യുഎഫ്എ) പ്രതിനിധിസംഘം പങ്കെടുത്തു. ക്യുഎഫ്എ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് കോണ്‍ഗ്രസില്‍ ഖത്തറിനെ നയിച്ചത്. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗം. ക്യുഎഫ്എ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഹനി ബല്ലന്‍, സെക്രട്ടറി ജനറല്‍ മന്‍സൂര്‍ അല്‍അന്‍സാരി എന്നിവരും പങ്കെടുത്തു. ...