Sunday, October 25ESTD 1934

Tag: qatar football association

ഖത്തര്‍- ഘാന സൗഹൃദ മത്സരം ഒക്ടോബര്‍ പന്ത്രണ്ടിന്‌

ഖത്തര്‍- ഘാന സൗഹൃദ മത്സരം ഒക്ടോബര്‍ പന്ത്രണ്ടിന്‌

QATAR NEWS
ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീം ദോഹ: ഒക്ടോബര്‍ പന്ത്രണ്ടിന് നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഖത്തര്‍ ആഫ്രിക്കന്‍ കരുത്തരായ ഘാനയെ നേരിടും. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. തുര്‍ക്കിയിലെ അന്റാല്യയിലാണ് മത്സരം.അടുത്ത വര്‍ഷം നടക്കുന്ന 2023 ഏഷ്യന്‍ കപ്പ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി ഖത്തറിന്റെ തയാറെടുപ്പുകളുടെ ഭാഗമായാണ് ഘാനയുമായുള്ള സൗഹൃദ മത്സരം. 2023 ഏഷ്യന്‍ കപ്പ്, 2022 ഖത്തര്‍ ലോകകപ്പ് എന്നിവക്കായുള്ള യോഗ്യതാ മത്സരങ്ങള്‍ ഈ വര്‍ഷമാണ് നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് 2021ലേക്ക് നീട്ടുകയായിരുന്നു.ഒക്ടോബര്‍ പന്ത്രണ്ടിന് നടക്കുന്ന സൗഹൃദ മത്സരത്തില്‍ ഘാനയുടെ എതിരാളിയായി നിശ്ചയിച്ചിരുന്നത് ഇക്വറ്റ...
70-ാമത് ഫിഫ കോണ്‍ഗ്രസില്‍ ക്യുഎഫ്എ പ്രതിനിധിസംഘം പങ്കെടുത്തു

70-ാമത് ഫിഫ കോണ്‍ഗ്രസില്‍ ക്യുഎഫ്എ പ്രതിനിധിസംഘം പങ്കെടുത്തു

QATAR NEWS
70-മത് ഫിഫ കോണ്‍ഗ്രസില്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ക്യുഎഫ്എ) പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി വീഡിയോ കോണ്‍ഫറന്‍സ് മുഖേന പങ്കെടുത്തപ്പോള്‍ ദോഹ: 70-മത് ഫിഫ കോണ്‍ഗ്രസില്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ക്യുഎഫ്എ) പ്രതിനിധിസംഘം പങ്കെടുത്തു. ക്യുഎഫ്എ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് കോണ്‍ഗ്രസില്‍ ഖത്തറിനെ നയിച്ചത്. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗം. ക്യുഎഫ്എ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഹനി ബല്ലന്‍, സെക്രട്ടറി ജനറല്‍ മന്‍സൂര്‍ അല്‍അന്‍സാരി എന്നിവരും പങ്കെടുത്തു. ...
2021, 2023 കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഖത്തര്‍ മത്സരിക്കും

2021, 2023 കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഖത്തര്‍ മത്സരിക്കും

QATAR NATIONAL
ദോഹ: മധ്യ-വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളുടെയും കരീബിയന്‍ രാജ്യങ്ങളുടെയും ഫുട്‌ബോള്‍ കൂട്ടായ്മയായ കോണ്‍കകാഫിന്റെ 2021, 2023 വര്‍ഷങ്ങളിലെ ഗോള്‍ഡ് കപ്പില്‍ അതിഥി രാജ്യമായി ഖത്തര്‍ മത്സരിക്കും. 2022 ഫിഫ ലോകകപ്പിനു രണ്ടുവര്‍ഷം മാത്രം അവശേഷിക്കെ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും(ക്യുഎഫ്എ) ലോകകപ്പ് സംഘാടകചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും കോണ്‍കകാഫുമായി തന്ത്രപരമായ പങ്കാളിത്തത്തിന് രൂപം നല്‍കിയിട്ടുണ്ട്.ഇതിന്റെ ഭാഗമായാണ് കോണ്‍കകാഫിന്റെ സുപ്രധാനമായ ഗോള്‍ഡ് കപ്പില്‍ ഖത്തര്‍ പങ്കെടുക്കുന്നത്. 2021, 2023 വര്‍ഷങ്ങളിലെ ഗോള്‍ഡ് കപ്പിലായിരിക്കും ഖത്തര്‍ മത്സരിക്കുക. കോണ്‍കകാഫ് മേഖലയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ചാമ്പ...
2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വം: ഖത്തര്‍ ബിഡ് സമര്‍പ്പിച്ചു

2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വം: ഖത്തര്‍ ബിഡ് സമര്‍പ്പിച്ചു

QATAR 2022
ദോഹ: 2027ലെ ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായി ഖത്തറിന്റെ ബിഡ് ഔദ്യോഗികമായി സമര്‍പ്പിച്ചു. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷ(ക്യുഎഫ്എ)നാണ് ഇക്കാര്യം അറിയിച്ചത്. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്ന അംഗ രാജ്യങ്ങളില്‍നിന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍(എഎഫ്‌സി) ബിഡ് ഫയലുകള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. എല്ലാ വിശദാംശങ്ങളും ഉള്‍പ്പെടുത്തി സമഗ്രമായ ഫയലാണ് ഖത്തര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായുള്ള എല്ലാ ആവശ്യകതകളും നിറവേറ്റാനാകുമെന്ന് ബിഡില്‍ ഖത്തര്‍ വ്യക്തമാക്കി. ഭൂഖണ്ഡാന്തര, ആഗോള തലങ്ങളില്‍ രാജ്യം ആതിഥേയത്വം വഹിച്ച നിരവധി ടൂര്‍ണമെന്റുകളുടെ വിജയം, സമീപഭാവിയില്‍ ആതിഥേയത്വം വഹിക്കുന്ന ആഗോള ചാമ്പ്യന്‍ഷിപ...
2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വം: ഖത്തര്‍ ഔദ്യോഗികമായി ബിഡ് പ്രഖ്യാപിച്ചു

2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വം: ഖത്തര്‍ ഔദ്യോഗികമായി ബിഡ് പ്രഖ്യാപിച്ചു

QATAR 2022
ദോഹ: 2027ലെ ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായി ഖത്തറിന്റെ ബിഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷ(ക്യുഎഫ്എ)നാണ് ഇക്കാര്യം അറിയിച്ചത്. 2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായുള്ള ബിഡ് പ്രക്രിയ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍(എഎഫ്‌സി) അവസാനിപ്പിച്ചിരുന്നു. ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായി എഎഫ്‌സിക്ക് ലഭിച്ച അഞ്ചു ബിഡുകളിലൊന്ന് ഖത്തറിന്റേതാണ്.ഇന്ത്യ, ഇറാന്‍, സഊദി അറേബ്യ, ഉസ്ബക്കിസ്താന്‍ രാജ്യങ്ങളാണ് ഖത്തറിനു പുറമെ ആതിഥേയത്വത്തിനായി ശ്രമിക്കുന്നത്. എഎഫ്‌സി ബിഡ് ഫയലുകള്‍ സ്വീകരിച്ചുതുടങ്ങുന്നതോടെ ക്യുഎഫ്എ സമഗ്രമായ ഫയല്‍ സമര്‍പ്പിക്കും. ബിഡിങ് പ്രക്രിയക്കനുസൃതമായി അഞ്ച് രാജ്യങ്ങളുമായും എഎഫ്‌സി ചേര്‍ന്ന് പ്രവര്‍ത്തിക്കും. എല്ലാവരുടെയും രേഖകളും ഫയലുകളും വിശദമായി പഠിച്...
ഖത്തറില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂലൈ 24 മുതല്‍

ഖത്തറില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂലൈ 24 മുതല്‍

QATAR NATIONAL
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഖത്തര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂലൈ 24ന് വീണ്ടും തുടങ്ങും. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനാ(ക്യുഎഫ്എ)ണ് ഇക്കാര്യം അറിയിച്ചത്. 2019-2020 സീസണിലെ ആഭ്യന്തര ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂലൈ 24നും ഓഗസ്റ്റ് 26നുമിടയില്‍ പൂര്‍ത്തിയാക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ അതോറിറ്റികളുമായി കൂടിയാലോചന നടത്തിയശേഷമാണ് ഈ കാലയളവില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ക്യുഎഫ്എ അറിയിച്ചു.ആവശ്യമായ എല്ലാ പ്രതിരോധ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കും. കളിക്കാര്‍, ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, റഫറിമാര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കും. അതേസമയം ഖത്തര്‍ സ്റ്റാര്‍സ് ...
error: Content is protected !!