കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നത് തുടരും; ഖത്തറിലേക്ക് മടങ്ങിയെത്തുന്ന എല്ലാവര്ക്കും ക്വാറന്റൈന് നിര്‍ബന്ധം
ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നത് തുടരുമെന്ന് ഖത്തര്‍ ദുരന്ത നിവാരണ ഉന്നതാധികാര സമിതി. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ നാലാമത്തെ ഘട്ടമാണ് തുടരുക. അനിവാര്യമെങ്കില്‍ ചില നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുന്നതിനുള്ള മൂന്ന് ഘട്ട പദ്ധതിക്കും സമിതി അംഗീകാരം നല്‍കിയിട്ടുണ്ട്. അതേസമയം ഇവ പ്രായോഗികമാക്കുന്നത് ആരോഗ്യ സൂചകങ്ങളുടെ നിരന്തര നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ്. പൊതുജനാരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്താല്‍ മാത്രമായിരിക്കും ഈ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുക. കോവിഡിന്റെ രണ്ടാം തരംഗത്തിലേക്ക് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങള്‍ ഇതിനകം പ്രവേശിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ ഗൗരവമായി എടുക്കുന്നില്ലെങ്കില്‍ ഖത്തറിലുമത് സംഭവിച്ചേക...