Friday, January 22ESTD 1934
Shadow

Tag: r rinz

ഖത്തര്‍ ക്ലാസിക് സ്‌ക്വാഷ് നവംബറില്‍; മുന്‍നിര താരങ്ങള്‍ മത്സരിക്കും

ഖത്തര്‍ ക്ലാസിക് സ്‌ക്വാഷ് നവംബറില്‍; മുന്‍നിര താരങ്ങള്‍ മത്സരിക്കും

QATAR NEWS
ആര്‍ റിന്‍സ് ദോഹ സ്്ക്വാഷിലെ മുന്‍നിര താരങ്ങള്‍ മത്സരിക്കുന്ന ഖത്തര്‍ ക്ലാസിക് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ ഖലീഫ രാജ്യാന്തര ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്‌സില്‍ നടക്കും. ഖത്തര്‍ ടെന്നീസ്, സ്‌ക്വാഷ് ആന്റ് ബാഡ്മിന്റണ്‍ ഫെഡറേഷനാണ് ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കുന്നത്. മത്സരങ്ങള്‍ക്കുള്ള സാങ്കേതികമായ എല്ലാ ഒരുക്കങ്ങളും സംഘാടകസമിതിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിപുലമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ താരിഖ് സെയ്‌നല്‍ പറഞ്ഞു. ഏറ്റവും സുരക്ഷിതവും തടസരഹിതവുമായ ടൂര്‍ണമെന്റാണ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....
റാസ് അബുഅബൗദ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഫാസ്റ്റ്ട്രാക്കില്‍

റാസ് അബുഅബൗദ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഫാസ്റ്റ്ട്രാക്കില്‍

QATAR 2022
ആര്‍ റിന്‍സ്ദോഹ ഖത്തര്‍ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ റാസ് അബുഅബൗദ് സ്റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യത്തെ ഫിഫ സ്റ്റേഡിയമാണ് റാസ് അബൂഅബൗദ്. ലോകത്തിലെ ഏറ്റവും നൂതനമായ സ്‌റ്റേഡിയത്തിന്റെ നിര്‍മാണത്തിന്റെ വിവിധ ദൃശ്യങ്ങള്‍ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി കഴിഞ്ഞദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഷിപ്പിങ് കണ്ടെയ്‌നറുകളാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. സുസ്ഥിരതക്കാണ് പ്രധാന ഊന്നല്‍. സ്‌റ്റേഡിയത്തിന്റെ നിര്‍മാണത്തിനുപയോഗിക്കുന്ന എല്ലാ ഘടകങ്ങളും പുനരുപയോഗിക്കാവുന്നതാണ്. സ്‌റ്റേഡിയത്തിനുള്ളില്‍ പ്രധാനമായും ഹോസ്പിറ്റാലിറ്റി ബോക്‌സുകള്‍, ബാത്ത്‌റൂമുകള്‍, ഓഫ...
കോവിഡിനെതിരായ പോരാട്ടത്തില്‍ അഭിമാനമായി ഈ ഖത്തരി വനിതകള്‍

കോവിഡിനെതിരായ പോരാട്ടത്തില്‍ അഭിമാനമായി ഈ ഖത്തരി വനിതകള്‍

QATAR NATIONAL
ലുലുവ റാഷിദ് അല്‍ഖാതിര്‍, ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി, ഡോ. മുന അല്‍മസ്‌ലമാനി, ഡോ. ഹനാദി അല്‍ഹമദ്, ഡോ. ജമീല അല്‍അജ്മി ആര്‍ റിന്‍സ്ദോഹ രാജ്യം ഒറ്റക്കെട്ടായി കോവിഡിനെ നേരിടുകയും പ്രതിരോധിക്കുകയും ചെയ്യുമ്പോള്‍ മുന്‍നിരയില്‍ നേതൃത്വം നല്‍കുകന്ന ഖത്തരി വനിതാ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഒരുപറ്റം ഖത്തരി വനിതകളാണ്. കോവിഡിനെ പ്രതിരോധിക്കാനുള്ള ദേശീയ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി വിവിധ തസ്തികകളിലിരുന്നുകൊണ്ട് സ്്്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ വനിതകള്‍ കാഴ്ചവെക്കുന്നതെന്ന് ഖത്തര്‍ ന്യൂസ് ഏജന്Ȁ...
എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയം അനാവരണം ചെയ്തു, അമീര്‍ പ്രഖ്യാപനം നടത്തി

എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയം അനാവരണം ചെയ്തു, അമീര്‍ പ്രഖ്യാപനം നടത്തി

QATAR 2022
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപനം നടത്തുന്നു ആര്‍ റിന്‍സ്ദോഹ 2022 ഫിഫ ലോകകപ്പിനായി സജ്ജമായ മൂന്നാമത്തെ വേദിയായ ഖത്തര്‍ ഫൗണ്ടേഷന്‍ എജ്യൂക്കേഷന്‍സിറ്റി സ്റ്റേഡിയം കായികലോകത്തിനായി അനാവരണം ചെയ്തു. നിലവിലെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംഘടിപ്പിച്ച പരിപാടിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്റ്റേഡിയം കായികലോകത്തിന് സമര്‍പ്പിച്ചു.ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെയും ബിഇന്‍ സ്‌പോര്‍ട്‌സിന്റെയും ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ സംപ്രേഷണമുണ്ടായിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മുന്നില്‍നില്‍ക്കുന്ന ഫ്രണ്ട്‌ലൈന്‍ ജീവനക്കാരെ ആ...
കോവിഡിനെതിരായ പോരാട്ടം: ഉത്പാദനത്തില്‍ മുന്നേറ്റവുമായി ഖത്തര്‍

കോവിഡിനെതിരായ പോരാട്ടം: ഉത്പാദനത്തില്‍ മുന്നേറ്റവുമായി ഖത്തര്‍

LATEST NEWS, QATAR NATIONAL
ആര്‍ റിന്‍സ്ദോഹ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മാസ്‌ക്കുകളുടെയും ഫെയ്‌സ് ഷീല്‍ഡുകളുടെയും വെന്റിലേറ്ററുകളുടെയും ഉത്പാദനത്തില്‍ വലിയതോതിലുള്ള മുന്നേറ്റവുമായി ഖത്തര്‍. ആഭ്യന്തര ആവശ്യകത ഫലപ്രദമായി നിറവേറ്റാ്ന്‍ കഴിയുന്നതിനൊപ്പം വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ലക്ഷ്യമിടുന്നു. ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് തദ്ദേശ കമ്പനികള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും ഖത്തര്‍ സര്‍ക്കാര്‍ വലിയ പിന്തുണയും സഹായവും നല്‍കുന്നുണ്ട്.രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളും തങ്ങളുടെ ലാബുകളില്‍ ഷീല്‍ഡുകളുടെ പുതിയ മാതൃകകള്‍ വികസിപ്പിക്കുന്നു. പ്രതിമാസം അറുപത് ലക്ഷത്തിലധികം മാസ്‌ക്കുകളുടെ ഉത്പാദനമാണ് ഖത്തര്‍ ഫാര്‍മ കമ്പനി നടപ്പാക്കുന്നത്. ഇതിനായി ഉത്പാദനശേഷി ഉയര്‍ത്താന്...
ഉപരോധത്തിനുശേഷം തുടങ്ങിയത് 47,000 കമ്പനികള്‍, 293 ഫാക്ടറികള്‍

ഉപരോധത്തിനുശേഷം തുടങ്ങിയത് 47,000 കമ്പനികള്‍, 293 ഫാക്ടറികള്‍

QATAR NATIONAL
ആര്‍ റിന്‍സ്ദോഹ മൂന്ന് വര്‍ഷം മുമ്പ് ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ അന്യായമായ ഉപരോധത്തില്‍ തളരാതെ അതിവേഗം ബഹുദൂരം ഖത്തര്‍ മുന്നോട്ട്. സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധം ഇന്ന് മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നു. നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എല്ലാ മേഖലകളിലും രാജ്യം കുതിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ മന്ദീഭവിപ്പിക്കാന്‍ ഉപരോധത്തിന് ഒരുതരത്തിലും സാധിച്ചിട്ടില്ല. പ്രതികൂല പ്രത്യാഘാതങ്ങളെ നേട്ടങ്ങളിലേക്ക് മാറ്റാന്‍ രാജ്യത്തിനായി. ഉപരോധത്തിനുശേഷം ഖത്തറില്‍ പുതിയതായി 47,000 കമ്പനികളാണ് സ്ഥാപിക്കപ്പെട്ടത്. ഖത്തറില്‍ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനായിട്ടുണ്ട്.നിക്ഷേപസൗഹൃദ അന്തരീക്ഷമാണ് രാജ്യത്തുള്ളത്. ഇതിനായി നിയ...
യാത്രാ സര്‍വീസ് തുടങ്ങിയതിന്റെ ഒന്നാം വാര്‍ഷികം പിന്നിട്ട് ദോഹ മെട്രോ

യാത്രാ സര്‍വീസ് തുടങ്ങിയതിന്റെ ഒന്നാം വാര്‍ഷികം പിന്നിട്ട് ദോഹ മെട്രോ

QATAR NATIONAL
ആര്‍ റിന്‍സ്ദോഹ ദോഹ മെട്രോയുടെ പ്രിവ്യൂ സര്‍വീസ് ആരംഭിച്ചതിന്റെ ഒന്നാംവാര്‍ഷികം പിന്നിട്ടു. കഴിഞ്ഞ വര്‍ഷം മെയ് എട്ടിനാണ് ദോഹ മെട്രോയില്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് തുടങ്ങിയത്.ആദ്യ ഘട്ടത്തില്‍ റെഡ് ലൈനിലെ തെരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ മാത്രമായിരുന്നു സര്‍വീസ്. തുടര്‍ന്ന് റെഡ്‌ലൈനിലെ അവശേഷിക്കുന്ന സ്റ്റേഷനുകളിലേക്കും നവംബര്‍ 21ന് ഗോള്‍ഡ്‌ലൈനിലും ഡിസംബര്‍ പത്തിന് ഗ്രീന്‍ ലൈനിലും സര്‍വീസ് തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഷോപ്പിങ് കോംപ്ലക്‌സുകളിലേക്കും സാംസ്‌കാരികകേന്ദ്രങ്ങളിലേക്കും ദോഹ മെട്രോ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ദോഹ മെട്രോ സ്വന്തമാക്കിയത് അഭിമാനകരമായ നേട്ടങ്ങള്‍. യാത്രക്കാരുടെ എണ്ണത്...
error: Content is protected !!