
അല്‍വാബ്, മുറൈഖ് ഇന്റര്‍ചേഞ്ചുകള്‍ ഗതാഗതത്തിനായി തുറന്നു
അല്‍വാബ്, മുറൈഖ് ഇന്റര്‍ചേഞ്ചുകള്‍ ഗതാഗതത്തിനായി തുറന്നപ്പോള്‍
ദോഹ: സബാഹ് അല്‍അഹമ്മദ് ഇടനാഴി പദ്ധതിപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അല്‍വാബ്, മുറൈഖ് ഇന്റര്‍ചേഞ്ചുകള്‍ ഗതാഗതത്തിനായി തുറന്നു. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പാലം ഉള്‍പ്പടെയാണ് ഗതാഗതത്തിനായി തുറന്നത്. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഏറ്റവും സുപ്രധാന ഇന്റര്‍ചേഞ്ചാണ് അല്‍വാബ്. അവശേഷിച്ച ബ്രിഡ്ജിങ് ജോലികള്‍ പൂര്‍ത്തിയാക്കിയാണ് ഗതാഗതത്തിനായി തുറന്നത്. പ്രദേശത്തെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായാണ് അല്‍വാബില്‍ ഇന്റര്‍ചേഞ്ച് വികസിപ്പിച്ചിരിക്കുന്നത്. എട്ടു പാലങ്ങളും രണ്ടു പ്രധാന ഗതാഗത സിഗ്നലുകളും ഉള്‍പ്പെടുന്ന രണ്ടു ലവല്‍ ഇന്റര്‍സെക്ഷനുകളാണ് ഇവിടെയുള്ളത്. അല്‍&...