
ഖത്തര്‍ ക്ലാസിക് സ്ക്വാഷ് നവംബറില്‍; മുന്‍നിര താരങ്ങള്‍ മത്സരിക്കും
ആര് റിന്‍സ്
ദോഹ
സ്്ക്വാഷിലെ മുന്‍നിര താരങ്ങള്‍ മത്സരിക്കുന്ന ഖത്തര്‍ ക്ലാസിക് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ ഖലീഫ രാജ്യാന്തര ടെന്നീസ് ആന്റ് സ്ക്വാഷ് കോംപ്ലക്സില്‍ നടക്കും. ഖത്തര്‍ ടെന്നീസ്, സ്ക്വാഷ് ആന്റ് ബാഡ്മിന്റണ്‍ ഫെഡറേഷനാണ് ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കുന്നത്. മത്സരങ്ങള്‍ക്കുള്ള സാങ്കേതികമായ എല്ലാ ഒരുക്കങ്ങളും സംഘാടകസമിതിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിപുലമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ താരിഖ് സെയ്നല്‍ പറഞ്ഞു. ഏറ്റവും സുരക്ഷിതവും തടസരഹിതവുമായ ടൂര്‍ണമെന്റാണ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....