Thursday, January 21ESTD 1934
Shadow

Tag: supreme committee for delivery and legacy

2021, 2023 കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഖത്തര്‍ മത്സരിക്കും

2021, 2023 കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഖത്തര്‍ മത്സരിക്കും

QATAR NATIONAL
ദോഹ: മധ്യ-വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളുടെയും കരീബിയന്‍ രാജ്യങ്ങളുടെയും ഫുട്‌ബോള്‍ കൂട്ടായ്മയായ കോണ്‍കകാഫിന്റെ 2021, 2023 വര്‍ഷങ്ങളിലെ ഗോള്‍ഡ് കപ്പില്‍ അതിഥി രാജ്യമായി ഖത്തര്‍ മത്സരിക്കും. 2022 ഫിഫ ലോകകപ്പിനു രണ്ടുവര്‍ഷം മാത്രം അവശേഷിക്കെ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും(ക്യുഎഫ്എ) ലോകകപ്പ് സംഘാടകചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും കോണ്‍കകാഫുമായി തന്ത്രപരമായ പങ്കാളിത്തത്തിന് രൂപം നല്‍കിയിട്ടുണ്ട്.ഇതിന്റെ ഭാഗമായാണ് കോണ്‍കകാഫിന്റെ സുപ്രധാനമായ ഗോള്‍ഡ് കപ്പില്‍ ഖത്തര്‍ പങ്കെടുക്കുന്നത്. 2021, 2023 വര്‍ഷങ്ങളിലെ ഗോള്‍ഡ് കപ്പിലായിരിക്കും ഖത്തര്‍ മത്സരിക്കുക. കോണ്‍കകാഫ് മേഖലയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ചാമ്പ...
അല്‍ഖോര്‍ അല്‍ബയ്ത്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മാണപൂര്‍ത്തീകരണം അന്തിമഘട്ടത്തില്‍

അല്‍ഖോര്‍ അല്‍ബയ്ത്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മാണപൂര്‍ത്തീകരണം അന്തിമഘട്ടത്തില്‍

QATAR 2022
അല്‍ഖോര്‍ അല്‍ബയ്ത്ത് സ്‌റ്റേഡിയത്തിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പുറത്തുവിട്ടപ്പോള്‍ ദോഹ: 2022 ഫിഫ ലോകകപ്പ് സെമിഫൈനല്‍ മത്സരവേദിയായ അല്‍ ഖോര്‍ 'അല്‍ ബയ്ത്ത്' സ്‌റ്റേഡിയത്തിന്റെ നിര്‍മാണ പൂര്‍ത്തീകരണം അന്തിമഘട്ടത്തില്‍. സ്‌റ്റേഡിയത്തിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഈ വര്‍ഷം തന്നെ ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പുറത്തുവിട്ടിട്ടില്ല.ലോകകപ്പിനായി ഇതുവരെ മൂന്നു സ്റ്റേഡിയങ്ങളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. നവീകരിച്ച ഖലീഫ സ്റ്റേഡിയം, അല്...
സ്റ്റേഡിയം വര്‍ഷാവസാനത്തോടെ സജ്ജമാകും

സ്റ്റേഡിയം വര്‍ഷാവസാനത്തോടെ സജ്ജമാകും

QATAR 2022
ദോഹ: 2022 ഫിഫ ലോകകപ്പിനൊരുങ്ങുന്ന അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും. നിര്‍മാണങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി സുപ്രീംകമ്മിറ്റി വ്യക്തമാക്കി. സ്റ്റേഡിയത്തിന്റെ എല്ലാ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി പരിശോധനകള്‍ക്ക് വിധേയമാക്കും. മത്സരങ്ങള്‍ നടത്താന്‍ പൂര്‍ണസജ്ജമാണെന്ന് ഉറപ്പാക്കുന്നതിനായി വേനല്‍, ശൈത്യകാല പരിശോധനകള്‍ നടത്തുന്നുണ്ട്. അല്‍റയ്യാന്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഹോംവേദിയായിരിക്കും സ്‌റ്റേഡിയം. മാള്‍ഓഫ് ഖത്തറിന് സമീപത്താണിത്. ഹോട്ടലും മെട്രോ സ്്‌റ്റേഷനും സമീപത്തുണ്ട്.2022നുശേഷവും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന വിധത്ത...
എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയം അനാവരണം ചെയ്തു, അമീര്‍ പ്രഖ്യാപനം നടത്തി

എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയം അനാവരണം ചെയ്തു, അമീര്‍ പ്രഖ്യാപനം നടത്തി

QATAR 2022
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപനം നടത്തുന്നു ആര്‍ റിന്‍സ്ദോഹ 2022 ഫിഫ ലോകകപ്പിനായി സജ്ജമായ മൂന്നാമത്തെ വേദിയായ ഖത്തര്‍ ഫൗണ്ടേഷന്‍ എജ്യൂക്കേഷന്‍സിറ്റി സ്റ്റേഡിയം കായികലോകത്തിനായി അനാവരണം ചെയ്തു. നിലവിലെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംഘടിപ്പിച്ച പരിപാടിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്റ്റേഡിയം കായികലോകത്തിന് സമര്‍പ്പിച്ചു.ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെയും ബിഇന്‍ സ്‌പോര്‍ട്‌സിന്റെയും ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ സംപ്രേഷണമുണ്ടായിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മുന്നില്‍നില്‍ക്കുന്ന ഫ്രണ്ട്‌ലൈന്‍ ജീവനക്കാരെ ആ...
എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലെ ആദ്യ മത്സരം ജൂലൈ 24ന്‌

എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലെ ആദ്യ മത്സരം ജൂലൈ 24ന്‌

QATAR 2022
ദോഹ: 2022 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ സജ്ജമായ ബ്രാന്‍ഡ് ന്യൂ വേദിയായ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലെ ആദ്യ മത്സരം ജൂലൈ 24ന് നടക്കും. സ്റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി കഴിഞ്ഞദിവസമാണ് ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം കുറക്കുന്നതിനായി ഫുട്‌ബോള്‍ മത്സരങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ കായികപ്രവര്‍ത്തനങ്ങളും രാജ്യത്ത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ജൂലൈ 24നാണ് ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്.ലീഗ് വീണ്ടും തുടങ്ങുമ്പോള്‍ ആദ്യ മത്സരം എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലായിരിക്കും. കഴിഞ്ഞദിവസം ലീഗ് പ്രഖ്യാപിച്ച ഫിക്‌സ്ചര്‍ പ്രകാര...
കോവിഡ്; ജനറേഷന്‍ അമൈസിങ് അംഗങ്ങളുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു

കോവിഡ്; ജനറേഷന്‍ അമൈസിങ് അംഗങ്ങളുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു

QATAR 2022
ദോഹ: 2022 ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ ജനറേഷന്‍ അമൈസിങിലെ അംഗങ്ങളുടെ കോവിഡ് കാലത്തെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് തങ്ങളുടെ സമൂഹങ്ങളിലെ അപകടസാധ്യതയുള്ളവരെ സഹായിക്കുകയാണ് ഇവര്‍. ഫുട്‌ബോളിന്റെ ശക്തി ഉപയോഗിച്ച് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുകയെന്നതാണ് ജനറേഷന്‍ അമൈസിങിലൂടെ ലക്ഷ്യമിടുന്നത്.സമൂഹത്തിന്റെ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ചാണ് ജനറേഷന്‍ അമൈസിങിന്റെ പ്രവര്‍ത്തനങ്ങള്‍. പരിഗണനകള്‍ ലഭിക്കാത്ത, കഷ്ടത അനുഭവിക്കുന്ന സമൂഹത്തില്‍നിന്നുള്ള കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ ീവിതത്തെ മാറ്റിമറിക്കുന്നതില്‍ ഈ പദ്ധതി വലിയ പങ്കുവഹിക്കുന്നുണ്ട്്. ജനറേഷന്‍ അ...
ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ സുപ്രീംകമ്മിറ്റി വിലയിരുത്തി

ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ സുപ്രീംകമ്മിറ്റി വിലയിരുത്തി

QATAR 2022
സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഡയറക്ടര്‍ബോര്‍ഡ് യോഗത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധ്യക്ഷത വഹിച്ചപ്പോള്‍ ദോഹ: 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഡയറക്ടര്‍ബോര്‍ഡ് യോഗം വിലയിരുത്തി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഫിഫ ലോകകപ്പ് പദ്ധതികളുടെ പുരോഗതി വിലയിരുത്തിയത്. കൊറോണ വൈറസ്(കോവിഡ്-19) മഹാമാരിയുടെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരുന്നു യോഗം.ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, ബോര്‍ഡ് വൈസ് ചെയര്‍മാനും അമീറിന്റെ പേഴ്‌സണല്‍ റപ്രസന്റേറ്റീവുമായ ശൈഖ്...
ലോകകപ്പ് പദ്ധതികളിലെ എട്ട് പേര്‍ക്ക് കോവിഡ്

ലോകകപ്പ് പദ്ധതികളിലെ എട്ട് പേര്‍ക്ക് കോവിഡ്

QATAR 2022
ദോഹ: സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ കീഴിലുള്ള ലോകകപ്പ് പദ്ധതികളില്‍ ജോലി ചെയ്യുന്ന എട്ടുപേര്‍ക്കാണ് നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) സ്ഥിരീകരിച്ചത്. സുപ്രീംകമ്മിറ്റിയുടെ കരാര്‍ കമ്പനികളിലൊന്നിലെ രണ്ടു ജീവനക്കാര്‍ക്കും ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു തൊഴിലാളികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രസക്തമായ നടപടിക്രമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസൃതമായാണ് സ്ഥിരീകരിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നത്. രോഗബാധിതര്‍ക്ക് ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണ് ലഭ്യമാക്കുന്നത്.പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക മെഡിക്കല്‍ സൗകര്യത്തിലാണ് ഇവര്‍ക്ക് നിരന്തര ചികിത്സയും പരിചരണവും ലഭ്യമാക്കുന്നത്. ഓരോ കേസുകളുട...
error: Content is protected !!