Friday, January 22ESTD 1934
Shadow

Tag: u s

ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള<br>ക്രിയാത്മക ശ്രമങ്ങള്‍ സ്വാഗതാര്‍ഹമെന്ന് ഖത്തര്‍

ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള
ക്രിയാത്മക ശ്രമങ്ങള്‍ സ്വാഗതാര്‍ഹമെന്ന് ഖത്തര്‍

QATAR NATIONAL
ശൈഖ ആലിയ ബിന്‍ത് അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി | ദോഹ: ഗള്‍ഫ് മേഖലയിലെ തര്‍ക്കങ്ങളും ഭിന്നതകളും ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനും തീവ്രത കുറക്കുന്നതിനുമുള്ള ക്രിയാത്മക ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായി ഖത്തര്‍. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പരിപാലിക്കുന്നതിനെക്കുറിച്ചുള്ള യുഎന്‍ സുരക്ഷാ സമിതി യോഗത്തില്‍ യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശൈഖ ആലിയ ബിന്‍ത് അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു യോഗം. സംഭാഷണത്തിലൂടെ വ്യത്യാസങ്ങള്‍ പരിഹരിക്കുകയെന്നത് ഖത്തറിന്റെ വിദേശ നയത്തിന്റെ കാതലാണെന്നും ഗള്‍ഫ് പ്രതിസന്ധിയെ വിവേകത്തോടെ കൈകാര്യം ചെയ്യുന്നതിലും തര്‍...
യുഎസില്‍ നിന്ന് എഫ്-35 യുദ്ധവിമാനങ്ങള്‍: നടപടകള്‍ ഊര്‍ജിതമാക്കി ഖത്തര്‍

യുഎസില്‍ നിന്ന് എഫ്-35 യുദ്ധവിമാനങ്ങള്‍: നടപടകള്‍ ഊര്‍ജിതമാക്കി ഖത്തര്‍

QATAR NATIONAL
ദോഹ: യുഎസില്‍ നിന്നും എഫ്-35 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കുന്നതിനായുള്ള നടപടികള്‍ ഖത്തര്‍ ഊര്‍ജിതമാക്കിയതായി റിപ്പോര്‍ട്ട്. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി ഖത്തര്‍ യുഎസിന് ഔദ്യോഗികമായ അഭ്യര്‍ഥന കൈമാറിയതായി ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ എല്‍എംടി എന്‍ ജെറ്റുകള്‍ക്കായുള്ള അപേക്ഷ ഖത്തര്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ചാംതലമുറ സ്‌റ്റെല്‍തി യുദ്ധവിമാനമായ എഫ്-35ന് ഏകദേശം 80ില്യണ്‍ ഡോളറാണ് വില. കോണ്‍ഗ്രസിനെ ഔദ്യോഗികമായി അറിയിക്കുന്നതുവരെ നിര്‍ദ്ദിഷ്ട പ്രതിരോധ വില്‍പ്പനയെക്കുറിച്ചോ കൈമാറ്റത്തെക്കുറിച്ചോ സ്ഥിരീകരിക്കുകയോ അഭിപ്രായങ്ങള്‍ പറയുകയോ ചെയ്യില...
ഗള്‍ഫ് പ്രതിസന്ധി യുഎസിന്റെ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നു: ഹൂക്ക്‌

ഗള്‍ഫ് പ്രതിസന്ധി യുഎസിന്റെ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നു: ഹൂക്ക്‌

World
ബ്രയാന്‍ ഹൂക്ക്‌ ദോഹ: ഗള്‍ഫ് പ്രതിസന്ധി ദീര്‍ഘകാലമായി തുടരുകയാണെന്നും ഈ പ്രതിസന്ധി ആത്യന്തികമായി സ്ഥിരത, സമൃദ്ധി, സുരക്ഷ എന്നിവയില്‍ യുഎസിന്റെ മേഖലാ താല്‍പ്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നതായും യുഎസിന്റെ ഇറാന്‍ കാര്യങ്ങള്‍ക്കായുള്ള പ്രത്യേകപ്രതിനിധി ബ്രയാന്‍ ഹൂക്ക് പറഞ്ഞു. ഖത്തര്‍ അമേരിക്കയുമായി ശക്തമായ ബന്ധം പുലര്‍ത്തുന്നുണ്ടെന്നും മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഖത്തര്‍ വലിയ സംഭാവനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് കൂടിയായ അദ്ദേഹം ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയതായിരുന്നു. രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുമായി വീഡിയോകോണ്‍ഫറന്‍സിലൂടെ സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഖത്തര് ...
കയറ്റുമതിയില്‍ മുന്നില്‍ ദക്ഷിണകൊറിയ; ഇറക്കുമതിയില്‍ യുഎസ്‌

കയറ്റുമതിയില്‍ മുന്നില്‍ ദക്ഷിണകൊറിയ; ഇറക്കുമതിയില്‍ യുഎസ്‌

QATAR NATIONAL
ദോഹ: ഈ മെയ് മാസത്തില്‍ ഖത്തറിന്റെ കയറ്റുമതിയില്‍ ഒന്നാം സ്ഥാനം ദക്ഷിണകൊറിയക്ക്. മെയില്‍ ഏകദേശം 2.1 ബില്യണ്‍ റിയാലിന്റെ കയറ്റുമതിയാണ് ഖത്തര്‍ ദക്ഷിണ കൊറിയയിലേക്ക് നടത്തിയത്, ആകെ കയറ്റുമതിയുടെ 15.9 ശതമാനം വരുമിത്. കയറ്റുമതിയില്‍ രണ്ടാാംസ്ഥാനം ചൈന, 1.9 ബില്യണ്‍ റിയാലിന്റെ കയറ്റുമതി ചൈനയിലേക്ക് നടന്നു. ആകെ കയറ്റുമതിയുടെ 14.1 ശതമാനം വരുമിത്.മൂന്നാംസ്ഥാനത്ത് ജപ്പാന്‍, 1.6 ബില്യണ്‍ റിയാലിന്റെ കയറ്റുമതിയായിരുന്നു ജപ്പാനിലേക്ക്, ആകെ കയറ്റുമതിയുടെ 11.9 ശതമാനം. മെയ് മാസത്തില്‍ യുഎസില്‍ നിന്നാണ് ഖത്തര്‍ ഏറ്റവുമധികം ഇറക്കുമതി നടത്തിയത്.ഏകദേശം 2.1 ബില്യണ്‍ റിയാലിന്റെ ഇറക്കുമതി, ആകെ ഇറക്കുമതിയുടെ 26.5 ശതമാനം അമേരിക്കയില്‍ നിന്നാണ്, രണ്ടാം സ്ഥാനത്ത് യുകെ, 1.3 ബില്യണ്‍ റിയാല്‍. ആകെ ഇറക്കുമതി...
പൗരന്‍മാരുടെ മടക്കം: ഖത്തര്‍ എയര്‍വേയ്‌സിന് നന്ദി അറിയിച്ച് യുഎസ്‌

പൗരന്‍മാരുടെ മടക്കം: ഖത്തര്‍ എയര്‍വേയ്‌സിന് നന്ദി അറിയിച്ച് യുഎസ്‌

QATAR NEWS
ദോഹ: ഖത്തറിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി പൗരന്‍മാരെ മടക്കിയെത്തിക്കുന്നതിന് ഖത്തര്‍ എയര്‍വേയ്‌സ് നല്‍കിയ പിന്തുണയെയും സഹായത്തെയും യുഎസ് പ്രശംസിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിനന്ദനസന്ദേശം അടങ്ങിയ കത്തിന്റെ പകര്‍പ്പ് ഖത്തര്‍ എയര്‍വേയ്‌സ് ഔദ്യോഗിക ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. പൗരന്‍മാരെ മടക്കിയെത്തിച്ചതില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ തുടര്‍ച്ചയായ സഹായത്തിന് യുഎസ് സര്‍ക്കാരിന്റെ പേരിലും അമേരിക്കന്‍ ജനതയുടെ പേരിലും നന്ദി അറിയിക്കുന്നതായി കത്തില്‍ പോംപിയോ വ്യക്തമാക്കി. ഖ...
error: Content is protected !!