Wednesday, November 25ESTD 1934

Tag: world cup

റയ്യാന്‍ ലോകകപ്പ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ദേശീയദിനത്തില്‍

റയ്യാന്‍ ലോകകപ്പ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ദേശീയദിനത്തില്‍

LATEST NEWS, QATAR 2022
ദോഹ: 2022 ഫിഫ ലോകകപ്പിനൊരുങ്ങുന്ന അല്‍റയ്യാന്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഖത്തര്‍ ദേശീയദിനമായ ഡിസംബര്‍ 18ന്. അമീര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ അന്ന് ഇതേ സ്റ്റേഡിയത്തില്‍ നടക്കും. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. അല്‍അറബിയും അല്‍സദ്ദും തമ്മിലുള്ള അമീര്‍ കപ്പ് ഫൈനല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ നടക്കും. ലോകകപ്പിനായി ഉദ്ഘാടനം ചെയ്യപ്പെടുന്ന നാലാമത്തെ സ്റ്റേഡിയമാകും റയ്യാന്‍. നേരത്തെ ഖലീഫ രാജ്യാന്തര സ്റ്റേഡിയം, വഖ്‌റയിലെ അല്‍ജനൂബ് സ്റ്റേഡിയം. എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവ ഇതിനോടകം ഉദ്ഘാടനം ചെയ്തിരുന്നു. ഈ മൂന്ന് സ്റ്റേഡിയങ്ങളും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് കായിക ലോകത്തിനായി സമര്‍പ്പിച്ചത്. 40,0...
ഖത്തര്‍ ലോകകപ്പ്: കിക്കോഫിന് ഇനി രണ്ടുവര്‍ഷം മാത്രം, ഒരുക്കങ്ങള്‍ 90ശതമാനവും പൂര്‍ത്തിയായി

ഖത്തര്‍ ലോകകപ്പ്: കിക്കോഫിന് ഇനി രണ്ടുവര്‍ഷം മാത്രം, ഒരുക്കങ്ങള്‍ 90ശതമാനവും പൂര്‍ത്തിയായി

LATEST NEWS, QATAR 2022
ആര്‍.റിന്‍സ് ദോഹ മിഡില്‍ഈസ്റ്റ് അറബ് മേഖലയിലേക്ക് ആദ്യമായെത്തുന്ന ഫിഫ ലോകകപ്പിന്റെ കിക്കോഫിന് ഇനി കൃത്യം രണ്ടുവര്‍ഷം. 2022 ഫിഫ ലോകകപ്പിനായുള്ള കൗണ്ട്ഡൗണ്‍ പുരോഗമിക്കുകയാണ്. ഖത്തര്‍ ലോകകപ്പില്‍ പന്തുരുളാന്‍ ഇനി 730 ദിവസങ്ങള്‍ മാത്രം. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഫിഫ ലോകകപ്പ് നടക്കുന്നത്. ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങള്‍ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയില്‍ പുരോഗമിക്കുന്നു. മൂന്നു സ്‌റ്റേഡിയങ്ങള്‍ പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഫിഫയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കോംപാക്റ്റ് ലോകകപ്പായിരിക്കും ഖത്തറിലേത്. കാണികള്‍ക്ക് ഒരുദിവസം ഒന്നിലധികം മത്സരങ്ങള്‍ കാണാനുള്ള അവസരമുണ്ടാകും...
എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി

എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി

QATAR 2022
ദോഹ: 2022 ഫിഫ ലോകകപ്പിനായൊരുങ്ങുന്ന ഖത്തര്‍ ഫൗണ്ടേഷന്‍ എജ്യൂക്കേഷന്‍സിറ്റി സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ലോകകപ്പ് സംഘാടന ചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് മഹാമാരി സമയത്ത് ഫ്രണ്ട് ലൈന്‍ തൊഴിലാളികളുടെ സംഭാവന ആഘോഷിക്കുന്നതിനായി ജൂണ്‍ പതിനഞ്ചിന് സംഘടിപ്പിക്കുന്ന തത്സമയ പരിപാടിയിലൂടെ സ്റ്റേഡിയത്തിന്റെ പൂര്‍ത്തീകരണം പ്രഖ്യാപിക്കപ്പെടും.കോവിഡ് -19 ന് ശേഷമുള്ള ലോകത്തിലെ കായികം, മാനസികാരോഗ്യം, ആസ്വാദകരുടെ അനുഭവം എന്നിവയും ഷോയില്‍ ചര്‍ച്ചചെയ്യുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഫിഫ ലോകകപ്പിനായി സജ്ജമായ മൂന്നാമത്തെ സ്റ്റേഡിയമാണിത്. കഴിഞ്ഞവര്‍ഷം അല്‍വഖ്‌റയില്‍ അല്‍ജാനൂബ് സ്റ്റേഡിയം തുറന...
error: Content is protected !!