
അറബ് റഫറന്‍സ് ഗ്രന്ഥങ്ങളുടെ ചങ്ങാതി യൂസുഫ് അന്‍സാരി നാട്ടിലേക്ക് മടങ്ങി
ദോഹ: നജ്മയില്‍ സൂഖ് ഹറാജിനടുത്തൊരു പള്ളിയുണ്ട്. ആ പള്ളിയോടു ചേര്‍ന്നൊരു താമസ കേന്ദ്രവും.അതിനകത്തേക്ക് കടന്നു ചെല്ലുന്നവര്‍ ഏറെ അതിശയത്തോടെ നോക്കുക അവിടെ കാണുന്ന പുസ്കത ശേഖരങ്ങളാണ്. അറേബ്യന്‍ വിജ്ഞാനത്തിലെ കനപ്പെട്ട മുത്തുകള്‍ ഒളിപ്പിച്ചു വെച്ച വോള്യങ്ങളടങ്ങിയ പുസ്തകങ്ങള്‍ക്കൊരു ചങ്ങാതിയുണ്ട്, യൂസുഫ് അന്‍സാരി.കാല്‍നൂറ്റാണ്ടു കാലത്തെ ഖത്തര്‍ പ്രവാസത്തിനിടയില്‍ അറേബ്യന്‍ വിജ്ഞാന ലോകത്തെ കനപ്പെട്ട ഗ്രന്ഥങ്ങളെ തന്നോടൊപ്പം ചേര്‍ത്തുവെച്ച അന്‍സാരി നാട്ടിലേക്ക് മടങ്ങി. ഇക്കാലത്തിനിടയില്‍ ചെറുതും വലുതുമായ 23 പുസ്തകങ്ങള്‍ രചിക്കുകയും നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിന് തയ്യാറാക്കിയുമാണ് അദ്ദേഹം ഖത്തറില്‍ നിന്നും തിരികെപ്പോയത്.തന്നേക്കാളേറെ ഗ്രന്ഥങ്ങള്‍ സൗകര്യത്തോടെ സൂക...