
ദോഹ: മേഖലയിലെ മുന്‍നിര ഭക്ഷ്യ വിതരണ- ഗ്രോസറി പ്ലാറ്റ്ഫോമായ തലാബതും ഖത്തര്‍ ചാരിറ്റിയും ചേര്‍ന്ന് അര്‍ഹരായവര്‍ക്കായി 10,000 ഭക്ഷ്യപായ്ക്കറ്റുകള്‍ വിതരണം ചെയ്തു.
തലാബതിന്റ ഒരു റിയാല്‍ സംഭാവന കാമ്പയിന്റെ ഭാഗമായാണ് അര്‍ഹരിലേക്ക് ഭക്ഷ്യസഹായം എത്തിച്ചത്.
തലാബത് ആപ്ലിക്കേഷന്‍ മുഖേനയുള്ള ഓരോ ഗ്രോസറി ഓര്‍ഡറിനും ഒരു റിയാല്‍ വീതം തലാബത് ഖത്തര്‍ ചാരിറ്റിക്കു സംഭാവന നല്‍കിയിരുന്നു.
കോവിഡ് കാലയളവില്‍ വീടുകളില്‍ തുടരുന്നതിനും സുരക്ഷിതമായി തുടരുന്നതിനും ഗ്രോസറി ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ മുഖേന വാങ്ങാന്‍ തലാബത് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
10,000 ഭക്ഷ്യപായ്ക്കറ്റുകള്ക്ക് തുല്യമായ സംഭാവനകളാണ് ഇത്തരത്തില്‍ ലഭിച്ചത്. തുടര്‍ന്ന് ഖത്തറിലെ ആവശ്യമുള്ള സമൂഹങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുകയായിരുന്നു.
കോവിഡിന്റെ സാഹചര്യത്തില്‍ ജനങ്ങളെ വീടുകളില്‍ തന്നെ തുടരാന്‍ കാമ്പയിന് പ്രോത്സാഹിപ്പിച്ചതായി ഖത്തര്‍ ചാരിറ്റി കസ്റ്റമര്‍ സര്‍വീസ് വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍അസീസ് ജാസിം ഹാജി പറഞ്ഞു.