ദോഹ: താനൂരിലുണ്ടായ ബോട്ടപകടത്തിൽ ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബത്തിന്റെയും നാട്ടുകാരുടെയും വേദനയിൽ പങ്കുചേരുന്നതായി ജില്ലാ കമ്മിറ്റി അനുശോചനകുറിപ്പിൽ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബ അംഗങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും സുരക്ഷിതമല്ലാത്ത ബോട്ട് സർവീസുകൾ അനുവദിക്കരുതെന്നും നിലവിലുള്ള ബോട്ടുകളുടെ സുരക്ഷാ സംവിധാനം പരിശോധന നടത്തണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.