
ദോഹ. ഖത്തര്‍ മ്യൂസിയത്തിന്റെ പ്രഥമ തസ്വീര് ഖത്തര്‍ ഫോട്ടോ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഫോട്ടോഗ്രഫി അവാര്‍ഡുകള്‍ നല്കുന്നു. ഇതിനായി അപേക്ഷകള്‍ ക്ഷണിച്ചു. പടിഞ്ഞാറന്‍ ഏഷ്യയിലും വടക്കന്‍ ആഫ്രിക്കയിലുമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പിന്തുണ നല്‍കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശൈഖ് സഊദ് അല്‍താനി പ്രൊജക്ട്, സിംഗിള്‍ ഇമേജ് അവാര്‍ഡ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് പുരസ്കാരം നല്‍കുന്നത്. തസ്വീര് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദര്‍ശനങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍ തുടങ്ങി ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ശൈഖ അല്‍മയാസ അല്‍താനി പറഞ്ഞു. 1997 മുതല്‍ 2005വരെ ഖത്തര്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ ആര്‍ട്സ് ആന്റ് ഹെറിറ്റേജിന്റെ ചെയര്‍മാനായിരുന്ന അന്തരിച്ച ശൈഖ് സഊദ് അല്‍താനിയുടെ ബഹുമാനാര്‍ഥമാണ് പുരസ്കാരത്തിന് ശൈഖ് സഊദ്് അല്‍താനി പ്രൊജക്ട് എന്ന് നാമകരണം ചെയ്തിരിക്കുന്നത്. 30,000 റിയാലാണ് സമ്മാന തുക. ഈ നവംബര്‍ 24 വരെ അപേക്ഷ സമര്‍പ്പിക്കാം. അടുത്തവര്‍ഷം ഫോട്ടോഗ്രഫി പ്രൊജക്ട് പൂര്‍ത്തിയാക്കിയിരിക്കണം. ഷാര്‍ലറ്റ് കോട്ടണ്‍, ഖലീഫ ്അഹമ്മദ് അല്‍ഉബൈദ്ലി, മറിയം ഹസന് അല്‍താനി, ശൈഖ് സാറ സഊദ് അല്‍താനി, ശൈഖ ശൈഖ അല്‍താനി, സുറയ്യ ഷഹീന് എന്നിവരാണ് പുരസ്കാരത്തിന്റെ വിധികര്‍ത്താക്കള്‍. ശൈഖ് സഊദ് അല്‍താനി സിംഗിള്‍ ഇമേജ് പുരസ്കാരത്തിലേക്ക് ഏതു പ്രായത്തിലുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ എട്ടാണ്. ഫോട്ടോ ആര്‍ട് ഖത്തര്‍ മികച്ച ചിത്രം തിരഞ്ഞെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഠമംെലലൃ.ഝമ സന്ദര്‍ശിക്കണം. രണ്ടു പുരസ്കാരങ്ങളും പടിഞ്ഞാറന്‍ ഏഷ്യയിലും വടക്കേ ആഫ്രിക്കയിലുമുള്ളവര്ക്കു മാത്രമാണ്.