in

ടാക്‌സി നിരക്കിനത്തില്‍ പ്രവാസികളില്‍ നിന്ന് ഈടാക്കുന്നത് വന്‍തുക

ദോഹ: ഖത്തര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്ന നടപടികള്‍ തുടരുന്നു. വിമാനത്താവളങ്ങളില്‍ നിന്നും ഹോം ക്വാറന്റൈനിലേക്കു പോകുന്ന പ്രവാസികള്‍ ടാക്‌സി ചാര്‍ജിനത്തില്‍ നല്‍കേണ്ടിവരുന്നത് അമിത തുക. നിരവധി പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരെയാണ് കൊള്ള ലാഭം ലക്ഷ്യമിട്ട് ചൂഷണം ചെയ്യുന്നത്.
കൃത്യമായ ടാക്‌സി നിരക്ക് നിശ്ചയിട്ടുണ്ടെങ്കിലും മിക്കവരും അത് പാലിക്കാറില്ല. കോവിഡിന്റെ സാഹചര്യത്തില്‍ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തുന്നവരില്‍ ബഹുഭൂരിപക്ഷം പേരും വീടുകളില്‍ മടങ്ങിയെത്തുന്നതിന് ടാക്‌സികളെയാണ് ആശ്രയിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട് ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസികള്‍ ടാക്‌സിചാര്‍ജിനത്തില്‍ നല്‍കേണ്ടിവരുന്നത് കനത്ത തുക. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടികളുണ്ടാകണമെന്നാണ് പ്രവാസികളുടെ ആവശ്യം. പലരും പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. ടാക്‌സിക്കാര്‍ തോന്നുന്നതുപോലെയാണ് നിരക്ക് ഈടാക്കുന്നതെന്നാണ് ആക്ഷേപം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്ന് പള്ളികളില്‍ ജുമുഅ നമസ്‌കാരങ്ങളുണ്ടാകില്ല

കോവിഡ് പകര്‍ച്ച: പ്രതിരോധ നടപടികള്‍ ശക്തമാക്കി മന്ത്രാലയം