in

പൊതുജനങ്ങളിലേക്ക് വിവരങ്ങളെത്തിക്കുന്നതിന് സാങ്കേതികവിദ്യ ഫലപ്രദമാകുന്നു

ദോഹ: പൊതുജനങ്ങളിലേക്ക് വിവരങ്ങളെത്തിക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. കോവിഡിന്റെ ഈ സാഹചര്യത്തില്‍ ജനങ്ങളില്‍ വീടുകളില്‍തന്നെ കഴിയവെ, സര്‍ക്കാര്‍ വകുപ്പുകള്‍ തങ്ങളുടെ നിലവിലുള്ള പ്രോഗ്രാമുകളെയും സേവനങ്ങളെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അറിയിക്കാന്‍ ഡിജിറ്റല്‍ സങ്കേതങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജനങ്ങളിലേക്കയച്ചത് 89ലക്ഷത്തിലധികം വാചക സന്ദേശങ്ങള്‍.
വാണിജ്യ വ്യവസായ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയം തുടങ്ങി നിരവധി മന്ത്രാലയങ്ങളിലെ വകുപ്പുകള്‍ സന്ദേശങ്ങള്‍ കൈമാറുന്നതിനും വിവരങ്ങള്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും കൈമാറുന്നതിനും വിവിധ ഡിജിറ്റല്‍ ആശയവിനിമയ രീതികള്‍ ഉപയോഗിക്കുന്നു.
ഈ വര്‍ഷം ആദ്യപാദത്തില്‍ എസ്എംഎസ് ഗേറ്റ്‌വേ മുഖേന വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 89,39,034 എസ്എംഎസുകളാണ് അയച്ചതെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു. കോവിഡിന്റെ വെല്ലുവിളികളെ അതിജയിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗത്തിനു പുറമേ, ഉപയോക്താക്കള്‍ക്ക് ലളിതവും സൗകര്യപ്രദവുമായ വാചക സന്ദേശങ്ങളും അയക്കുന്നതിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനാണ് (പിഎച്ച്‌സിസി) സന്ദേശങ്ങള്‍ അയ്ക്കുന്നതില്‍ മുന്നില്‍. ഈ വര്‍ഷം ആദ്യ പാദത്തില്‍ 18 ലക്ഷം സന്ദേശങ്ങളാണ് പിഎച്ച്‌സിസി പൊതുജനങ്ങള്‍ക്ക് അയച്ചത്. ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് പത്തു ലക്ഷം സന്ദേശങ്ങള്‍ അയച്ചപ്പോള്‍, ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയം 7.43 ലക്ഷം, വിദ്യാഭ്യാസ മന്ത്രാലയം 6.40 ലക്ഷം, വാണിജ്യ വ്യവസായ മന്ത്രാലയം 310,500 വീതം സന്ദേശങ്ങളാണ് അയച്ചത്. മറ്റു പ്രധാന വകുപ്പുകള്‍ പ്രധാനപ്പെട്ട വിവരങ്ങളും പുതിയ കാര്യങ്ങളും സംബന്ധിച്ച് ഏകദേശം 44ലക്ഷം സന്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് അയച്ചു.
ഈ വര്‍ഷം ആദ്യപാദത്തില്‍ കര ഗതാഗത മേഖല 2100 ഇടപാടുകളും മറൈന്‍ ഗതാഗത കാര്യവകുപ്പ് 2105 ഇടപാടുകളും നടപ്പാക്കിയതായി മന്ത്രാലയത്തിന്റെ ട്വിറ്ററില്‍ വ്യക്തമാക്കുന്നു. ഗവണ്‍മെന്റ് കോണ്‍ടാക്റ്റ് സെന്ററിന്റെ ഹോട്ട്ലൈന്‍ നമ്പരായ 109 മുഖേന പൊതുജനങ്ങള്‍ക്ക് പിന്തുണാ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുകയും എല്ലാ സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട ജനങ്ങളുടെ അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുന്നു. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സമ്പര്‍ക്ക കേന്ദ്രങ്ങളിലൊന്നാണിത്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഒരു പ്രധാന വേദിയായി ഈ കേന്ദ്രം മാറിയിട്ടുണ്ട്.
കേന്ദ്രത്തിന് പ്രതിവര്‍ഷം 40ലക്ഷം കോളുകള്‍ ലഭിക്കുന്നു. ഖത്തര്‍ ഡിജിറ്റല്‍ ഗവണ്‍മെന്റിന്റെ സംരംഭങ്ങളുടെ ഭാഗമായ ഈ കേന്ദ്രം ഒന്‍പത് ഭാഷകളില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്്. കൂടാതെ 34 സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളുന്നു. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അഞ്ച് കാര്‍ഷിക ചന്തകളില്‍ പച്ചക്കറികള്‍ക്ക് റെക്കോര്‍ഡ് വില്‍പ്പന

വ്രതമെടുക്കുന്നതിലൂടെ നിരവധി ആരോഗ്യകരമായ പ്രയോജനങ്ങളെന്ന് വിദഗ്ദ്ധര്‍