in

ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശ്രീലങ്കയില്‍ താല്‍ക്കാലിക വിലക്ക്

ദോഹ: ഖത്തര്‍ ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശ്രീലങ്ക താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. ജൂലൈ ഒന്നു മുതല്‍ പതിമൂന്ന് വരെയാണ് വിലക്ക് പ്രാബല്യത്തില്‍.കോവിഡ് വ്യാപനം തടയുന്നതിനായുള്ള ദേശീയ കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് ശ്രീലങ്കന്‍ സിവില്‍ വ്യോമയാന അതോറിറ്റി അറിയിച്ചു. ഖത്തര്‍, യുഎഇ, സഊദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ പതിനാല് ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് ജൂലൈ ഒന്ന 12.01 മുതല്‍ ശ്രീലങ്കയില്‍ ഇറങ്ങാന്‍ അനുമതിയുണ്ടായിരിക്കില്ല. അതേസമയം ഈ രാജ്യങ്ങളിലൂടെയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ശ്രീലങ്കയില്‍ ഇറങ്ങാന്‍ അനുമതിയുണ്ട്. പുതിയ തീരുമാനം ഗള്‍ഫില്‍ നിന്നും മടങ്ങാന്‍ ആഗ്രഹിക്കുന്ന നിരവധി ശ്രീലങ്കന്‍ പ്രവാസികളെ പ്രതികൂലമായി ബാധിക്കും. ഗള്‍ഫില്‍നിന്നുള്ള നൂറിലധികം യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങളെന്ന് പ്രാദേശിക ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണങ്ങളെത്തുടര്‍ന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ദോഹയില്‍ നിന്നും കൊളംബോയിലേക്കുളള രണ്ടു വിമാനങ്ങളുടെ സമയം നേരത്തെയാക്കിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ വാക്‌സിനെടുത്തവര്‍ക്ക് ഓസ്ട്രിയയില്‍ ക്വാറന്റെന്‍ ആവശ്യമില്ല

ടോക്കിയോ ഒളിമ്പിക്‌സ് റോവിങില്‍ ഖത്തറിന്റെ പ്രതീക്ഷ തലാ അബുജബാറ