
ദോഹ: പൊതുസ്ഥലങ്ങളില്‍ സംഘം ചേരരുതെന്ന വിലക്ക് ലംഘിച്ച പത്തുപേര്‍ അറസ്റ്റില്‍. ദക്ഷിണ ഖത്തറിലെ മരുഭൂ മണല്‍പ്രദേശത്ത് ഒരു സംഘം ഒത്തുചേര്‍ന്നതിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും നിയമലംഘകരെ പിടികൂടുകയുമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം ട്വിറ്ററില്‍ വിശദീകരിച്ചു. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കോര്‍ണീഷ്, പൊതുപാര്‍ക്കുകള്‍, പൊതുബീച്ചുകള്‍, റസ്‌റ്റോറന്റുകള്‍ക്കും കഫറ്റീരിയകള്‍ക്കും മുന്‍വശം തുടങ്ങി പൊതുസ്ഥലങ്ങളിലെ എല്ലാ ഒത്തുചേരലുകളും നിരോധിച്ചിരുന്നു. കൂടാതെ നിസ്‌കാരങ്ങള്‍ക്കു വേണ്ടി മസ്ജിദുകളുടെ പരിസരത്തോ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലോ മറ്റു സ്ഥലങ്ങളിലോ ഒത്തുചേരുന്നതും വിലക്കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ മൂന്നുവര്‍ഷത്തില്‍ കൂടാത്ത തടവിനൊപ്പം രണ്ടുലക്ഷം റിയാലില്‍ കൂടാത്ത പിഴയോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു ശിക്ഷാനടപടിക്കോ വിധേയനാകും.