in

വിസ്മയകരമായ ഓഫറുകളുമായി സഫാരി മാളിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങി

ദോഹ: പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ അബുഹമൂറിലെ സഫാരി മാളിന്റെ പത്താംവാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. ഉപഭോക്താക്കള്‍ക്കായി വിസ്മയകരമായ ഓഫറുകളും പ്രമോഷനുമാണ് സഫാരി ഒരുക്കിയിരിക്കുന്നത്. ഗ്രോസറി, ഡയറി ഉത്പന്നങ്ങള്‍, ഹൗസ്ഹോള്‍ഡ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫ്രഷ് ഫുഡ്സ്, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യോത്പന്നങ്ങളും മറ്റ് നിത്യോപയോഗ വസ്തുക്കളും, ഗാര്‍മന്റ്സ്, ഫൂട്‌വെയര്‍, ഇലക്ട്രോണിക്സ്, സ്റ്റേഷനറി തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും വന്‍ വിലക്കുറവിലാണ് സഫാരി ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നത്. 1675 റിയാല്‍ വിലയുള്ള സാംസങ്് 49 ഇഞ്ച് എല്‍ഇഡി സമാര്‍ട്ട് ടിവി വെറും 979 റിയാലിനും 27.50 റിയാല്‍ വിലയുള്ള അഞ്ചു കിലോ റൊസാന ബസ്മതി അരി 18.75 റിയാലിനും ലഭിക്കും. സഫാരി ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്ന സഫാരി ഫ്ളേവേര്‍സ് ഫുഡ് ഫെസ്റ്റിവല്‍ 2020 ഉപഭോക്താക്കള്‍ക്കായി രുചികളുടെ മേളം തന്നെ തീര്‍ക്കും.
ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, അറബിക്ക്, ഫിലിപ്പിനോ, ചൈനീസ്, പാകിസ്ഥാനി തുടങ്ങിയ രാജ്യങ്ങളിലെ രുചിക്കൂട്ടുകള്‍ ഉള്‍പ്പെടുത്തി 75ഓളം വിഭവങ്ങളാണ് വന്‍ വിലക്കുറവില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ വിവിധ തരം മധുരപലഹാരങ്ങളും സ്നാക്സുകളും ബ്രഡ് ഉത്പന്നങ്ങളും ലഭ്യമാണ്.
സഫാരി മാളിനു പുറമെ സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലും അല്‍ഖോറിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലും ഫ്ളേവേര്‍സ് ഫുഡ് ഫെസ്റ്റിവല്‍ ലഭ്യമായിരിക്കും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി സഫാരി ഹാഫ് വാല്യു ബാക്ക് പ്രമോഷനും തുടങ്ങിയിട്ടുണ്ട്.
ജെന്റ്സ് വെയര്‍, ലേഡീസ് വെയര്‍, അബായ, ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, കിഡ്സ് വെയര്‍, ഫുട്വെയര്‍, ലേഡീസ് ബാഗ് തുടങ്ങിയവയില്‍ 150 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 75 റിയാലിന്റെ പര്‍ച്ചേസ് വൗച്ചര്‍ സൗജന്യമായി നേടാം.
പ്രമുഖ രാജ്യാന്തര ബ്രാന്‍ഡുകളും അല്ലാത്തതുമായ ഏത് ഫൂട്ട് വെയര്‍, റെഡിമെയ്ഡ്, ഗാര്‍മെന്റ്സ് തുണിത്തരങ്ങള്‍ക്കും ഹാഫ് വാല്യൂ ബാക്ക് പ്രമോഷന്‍ എല്ലാ സഫാരി ഔട്ലെറ്റുകളിലും ലഭ്യമായിരിക്കും. സഫാരി വിന്‍ 25 നിസ്സാന്‍ സണ്ണി കാര്‍ പ്രമോഷനും തുടരുന്നു. അഞ്ച് നറുക്കെടുപ്പുകളില്‍ ഓരോ നറുക്കെടുപ്പിലും 5 നിസ്സാന്‍ സണ്ണി 2020 മോഡന്‍ കാറുകള്‍ വീതം ആകെ 25 നിസ്സാന്‍ സണ്ണി കാറുകളാണ് സഫാരി സമ്മാനമായി നല്‍കുന്നത്. സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍ നിന്നും അന്‍പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി ഏതൊരാള്‍ക്കും ഈ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അല്‍ഖോറില്‍ അനധികൃത ഫുഡ്‌സ്‌റ്റോറിനെതിരെ നടപടി

ക്യുസിഎസിന്റെ സ്തനാര്‍ബുദ ബോധവത്കരണത്തിന് പിന്തുണയുമായി ലുലു