ദോഹ: ഖത്തര്‍ കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തലശ്ശേരി മണ്ഡലം പ്രസിഡന്റ് റഫീഖ് ചൊക്ലി അധ്യക്ഷത വഹിച്ചു.
സൗദിയ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിങ് ഡയരക്ടര്‍ എന്‍ കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍, നാസര്‍ ഫൈസി പാനൂര്‍, ഹാഷിം സംസാരിച്ചു.
ദാന ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയരക്ടര്‍ മൂസ കുറുങ്ങോട്ട് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. നൂറോളം പേര്‍ പങ്കെടുത്തു. സാലിം ടി എസ് സ്വാഗതവും കണ്‍വീനര്‍ നൗഷാദ് ചൊക്ലി നന്ദിയും പറഞ്ഞു.