in

അല്‍സമാന്‍ എക്സ്ചേഞ്ചിന്റെ 11-ാമത് ബ്രാഞ്ച് ബിര്‍കത്ത് അല്‍അവാമീറില്‍ തുറന്നു

ബിര്‍കത്ത് അല്‍അവാമീറില്‍ അല്‍സമാന്‍ എക്സ്ചേഞ്ച് 11-ാമത് ബ്രാഞ്ചിന്റെ ഉദ്ഘാടനചടങ്ങില്‍ ജനറല്‍ മാനേജര്‍ അന്‍വര്‍ ജീവനക്കാര്‍ക്കൊപ്പം

ദോഹ: പ്രമുഖ മണി എക്സ്ചേഞ്ച് ശൃംഖലയായ അല്‍സമാന്‍ എക്സ്ചേഞ്ചിന്റെ 11-ാമത് ബ്രാഞ്ച് ബിര്‍കത്ത് അല്‍ അവാമീറില്‍ പ്രവര്‍ത്തനം തുടങ്ങി. പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം അല്‍സമാന്‍ ജനറല്‍ മാനേജര്‍ അന്‍വര്‍ നിര്‍വഹിച്ചു. ഏറ്റവും മികച്ച റേറ്റും സേവനവുമാണ് അല്‍സമാന്റെ സവിശേഷതയെന്ന് അന്‍വര്‍ പറഞ്ഞു. ബിര്‍ക്കത്ത് അല്‍അവാമീറിലെ ആദ്യത്തെ എക്സ്ചേഞ്ചാണിത്. ശനി മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും വൈകിട്ട് 4.30 മുതല്‍ രാത്രി 9.30 വരെയുമാണ് പ്രവര്‍ത്തന സമയം. വെള്ളിയാഴ്ച്ചകളില്‍ ഉച്ചയ്ക്ക് മൂന്നു മുതല്‍ രാത്രി 10.30 വരെ പ്രവര്‍ത്തിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വെളിച്ചം 3 പ്രകാശനം മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി നിര്‍വ്വഹിച്ചു

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ഈ മാസം 15 മുതല്‍