in

ശൂറാ കൗണ്‍സിലിന്റെ 49-ാമത് സെഷന് ഇന്ന് തുടക്കം

ദോഹ: ശൂറാ കൗണ്‍സിലിന്റെ(ഉപദേശകകൗണ്‍സില്‍) 49-ാമത് സെഷന് ഇന്ന് തുടക്കമാകും. കൗണ്‍സില്‍ ആസ്ഥാനത്ത് ഇന്ന് രാവിലെ 49-ാമത് സാധാരണ സെഷന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്യും. അടുത്ത ഒരു വര്‍ഷത്തെ രാജ്യത്തിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അമീറിന്റെ പ്രസംഗത്തിലുണ്ടാകും. നിരവധി സുപ്രധാനമായ നേട്ടങ്ങളും നാഴികക്കല്ലുകളും കൈവരിച്ചാണ് കൗണ്‍സിലിന്റെ 48-ാമത് സെഷന്‍ സമാപിച്ചത്. സുപ്രധാനമായ നിര്‍ദേശങ്ങളും ശുപാര്‍ശകളുമാണ് ഇക്കാലയളവില്‍ കൗണ്‍സിലിന്റെ ഭാഗത്തുനിന്നുണ്ടായത്. തന്ത്രപ്രധാനമുള്ളതും ഗൗരവം അര്‍ഹിക്കുന്നതുമായ നിരവധി നിയമങ്ങളാണ് കൗണ്‍സിലിന്റെ 48-ാമത് സെഷന്‍ പരിഗണിച്ചത്. സുപ്രധാനമായ പ്രഖ്യാപനങ്ങളും നിലപാടുകളും പുതിയ സെഷനിലുമുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബ് റോഡുകളുടെ നവീകരണം പൂര്‍ത്തിയായി

50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് വിദഗ്ദ്ധര്‍