
ദോഹ: ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ഖലീഫയുടെ നിര്യാണത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചിച്ചു. ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ കുടുംബത്തിന് അമീര്‍ അനുശോചന സന്ദേശം അയച്ചു. അദ്ദേഹത്തിന്റെ ആത്മാവിനോടു കരുണ കാണിക്കാനും സ്വര്‍ഗത്തില്‍ സമാധാനത്തോടെ വിശ്രമിക്കാനും സര്‍വശക്തനായ അല്ലാഹുവിനോടു പ്രാര്‍ഥിക്കുന്നതായും അമീര്‍ സന്ദേശത്തില്‍ പറഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിത്വമാണ് പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ഖലീഫ.അരനൂറ്റാണ്ടോളം അധികാരത്തിലിരുന്ന, ഗള്‍ഫ് രാഷ്ട്രീയത്തിലെ പ്രബലനായ വ്യക്തിയാണ് അല്‍ഖലീഫ. 1971ല്‍ ബ്രിട്ടണില്‍ നിന്നും സ്വാതന്ത്രം പ്രഖ്യാപിച്ചതുമുതല്‍ ബഹ്റൈന്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചുവരികയായിരുന്നു.