in

അമീര്‍ കപ്പ് ഫൈനല്‍ അടുത്തമാസം 22ന്; ടിക്കറ്റ് വില്‍പ്പന തുടങ്ങി

  • കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും കോവിഡ് മുക്തരായവര്‍ക്കുമാണ് പ്രവേശനം

ദോഹ: അടുത്തമാസം 22ന് നടക്കുന്ന അമീര്‍ കപ്പ് ഫൈനലിന്റെ ടിക്കറ്റ് വില്‍പ്പന തുടങ്ങിയതായി സംഘാടകര്‍ അറിയിച്ചു. 20, 50, 100 റിയാല്‍ വീതമാണ് ടിക്കറ്റ് നിരക്ക്. tickets.qfa.qa എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി ടിക്കറ്റ് നേടാം. ഫിഫ ലോകകപ്പ് മത്സരവേദിയായ അല്‍തുമാമ സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനചടങ്ങും ഇതിനോടനുബന്ധിച്ച് നടക്കും. 22ന് രാത്രി ഏഴിന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അല്‍സദ്ദ് അല്‍റയ്യാനെ നേരിടും. കിക്കോഫിനു മുന്‍പാണ് ചടങ്ങ്. കോവിഡ് രണ്ടു ഡോസ് സ്വീകരിച്ച് പതിനാല് ദിവസം പിന്നിട്ടവര്‍ക്കും കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 21നുശേഷം കോവിഡ് ഭേദമായവര്‍ക്കും മാത്രമായിരിക്കും സ്‌റ്റേഡയത്തിലേക്ക് പ്രവേശനം. കോവിഡ് വാക്‌സിന്‍ രണ്ടാംഡോസ് ഒക്ടോബര്‍ ഏഴിനു മുമ്പ് എടുത്തവരായിരിക്കണം.

ഏഴിനുശേഷം വാക്‌സിനെടുത്തവര്‍ക്ക പ്രവേശനമുണ്ടാകില്ല. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും മത്സരം. 12 വയസില്‍ താഴെയുള്ള കുട്ടികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. എന്നാല്‍ കിക്കോഫിനു 48 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് പരിശോധനാഫലം ആവശ്യമാണ്. റാപ്പിഡ് കോവിഡ് പരിശോധനാ ഫലമായാലും മതിയാകും. നെഗറ്റീവ് ഫലമടങ്ങിയ റിപ്പോര്‍ട്ട് മത്സരദിവസം സ്റ്റേഡിയത്തില്‍ കാണിക്കണം. ഫൈനല്‍ വീക്ഷിക്കാനെത്തുന്നവര്‍ മാസ്‌ക്ക് ധരിക്കുകയും സാമൂഹികഅകലം പാലിക്കുകയും വേണം. പ്രായമേറിയവര്‍, വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍, മൂന്നുവയസില്‍ താഴെ പ്രായമുള്ളവര്‍ എന്നിവര്‍ സ്റ്റേഡിയത്തിലെത്തുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സ്റ്റേഡിയത്തില്‍ പ്രവേശനത്തിന് അമീര്‍കപ്പ് ഫാന്‍ ഐഡി നിര്‍ബന്ധം

അമീര്‍ കപ്പ് ഫൈനല്‍ നടക്കുന്ന തുമാമ സ്റ്റേഡിയത്തിന്റെ ദൃശ്യങ്ങള്‍

ഓണ്‍ലൈന്‍ മുഖേന ടിക്കറ്റ് സ്വന്തമാക്കുന്നതിനൊപ്പം നിര്‍ബന്ധിത അമീര്‍കപ്പ് ഫാന്‍ ഐഡിയും നേടിയാലെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കു. ഇതിനായി ടിക്കറ്റ് ടിക്കറ്റ് നേടിയശേഷം ഫാന്‍ ഐഡിക്കായി അപേക്ഷിക്കണം. പാസ്‌പോര്‍ട്ട് മാതൃകയിലുള്ള ഫോട്ടോ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബര്‍ 12 മുതല്‍ ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍നിന്നും ഫാന്‍ ഐഡി നേടാം. രാവിലെ ഏഴു മുതല്‍ രാത്രി 11വരെയാണ് പ്രവര്‍ത്തനസമയം. ഫാന്‍ ഐഡി വാങ്ങാനെത്തുമ്പോള്‍ പാസ്‌പോര്‍ട്ടോ ഖത്തര്‍ ഐഡിയോ എന്നിവയിലേതെങ്കിലുമൊന്നും ഫാന്‍ ഐഡി ലഭിച്ചതായി വ്യക്തമാക്കുന്ന ഇ-മെയില്‍ അല്ലെങ്കില്‍ എസ്എംഎസ് സന്ദേശവും കാണിക്കണം. കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെയോ രോഗമുക്താരയതിന്റെയോ തെളിവിനായി ഇഹ്‌തെരാസ് ആപ്പും കാണിക്കണം. ഫാന്‍ ഐഡിയുള്ളവര്‍ക്ക് മത്സരദിവസം ദോഹ മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കും. അമീര്‍ കപ്പ് ഫൈന്‍ ഐഡി ഉപഭോക്തൃ പിന്തുണാ സേവനവും ലഭ്യമാണ്. ഇതിനായി (+974) 800 8052 നമ്പരിലോ support@ac21.qa ഓണ്‍ലൈനിലോ https://ac21.qa എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ദോഹയില്‍; ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

താലിബാനുമായി ചര്‍ച്ചകള്‍ തുടരണം, അഫ്ഗാനിസ്താന് സഹായം ലഭ്യമാക്കണം- അമീര്‍