Tuesday, January 26ESTD 1934
Shadow

ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും

ദോഹ: സഊദി അറേബ്യയിലെ അല്‍ഉലയില്‍ ഇന്ന് നടക്കുന്ന 41-ാമത് ജിസിസി ഉച്ചകോടിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കും. ഉച്ചകോടിയില്‍ ഖത്തര്‍ പ്രതിനിധിസംഘത്തെ അമീര്‍ നയിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. ഉപരോധം ഏര്‍പ്പെടുത്തിയ 2017നു ശേഷം ഖത്തര്‍ അമീര്‍ ജിസിസി യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല. അല്‍ഉലയയിലെ മറായാ ഓഡിറ്റോറിയത്തിലാണ് ഇന്ന് ഉച്ചകോടി നടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കണ്ണാടി കെട്ടിടമെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടംനേടിയ കെട്ടിടമാണിത്. 500 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

error: Content is protected !!