
ദോഹ: ഖത്തര്‍ കെഎംസിസി എലത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘കുട്ടികളുടെ സിഎച്ച് ‘ സൗജന്യ പുസ്തക വിതരണ ഉദ്ഘാടന കര്‍മ്മം ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഹാനിക്ക് നല്‍കി നിര്‍വ്വഹിച്ചു.
വായനയെയും അറിവിനേയും ഇത്രയേറെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരു മഹാനേതാവിന്റെ ജീവചരിത്രം കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഏറ്റവും ലളിതസുന്ദരമായ വാക്യങ്ങളിലൂടെ സിഎച്ചിനെ പരിചയപ്പെടുത്തുന്ന കൃതിയാണ് ഫിര്‍ദൗസ് കായല്‍പ്പുറം രചിച്ച ‘കുട്ടികളുടെ സിഎച്ച്’ എന്ന് ചടങില്‍ സംബന്ധിച്ച് അദ്ദേഹം പറഞ്ഞു.
എംഎസ്എഫ് എലത്തൂര്‍ മണ്ഡലം കമ്മിറ്റി മുഖേന വിവിധ പഞ്ചായത്തുകളില്‍ ഉളള തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് പുസ്തക വിതരണം നടത്തുന്നത്. ഇജാസ് പുനത്തില്‍ പുസ്തകം പരിചയപ്പെടുത്തി. കെഎംസിസി സംസ്ഥാന ആക്ടിംഗ് സെക്രട്ടറി മുസ്തഫ എലത്തൂര്‍, കെ എം സി സി സംസ്ഥാന മീഡിയ വിംഗ് ചെയര്‍മാന്‍ റൂബിനാസ് കോട്ടേടത്ത്, ജില്ലാ സെക്രട്ടറി എന്‍ ടി സൈഫുദ്ദീന്‍, മണ്ഡലം പ്രസിഡന്റ് സലീം മാസ്റ്റര്‍, ട്രഷറര്‍ കെ.ടി തെല്‍ഹത്ത്, മണ്ഡലം ഭാരവാഹി ജുനൈസ് പുറക്കാട്ടിരി തുടങ്ങിയവര്‍ പങ്കെടുത്തു.