in

മിഡില്‍ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഖത്തറിന്റെ ഹമദ്

ദോഹ: നിലവില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ഹമദ്. യാത്രാ വിലയിരുത്തല്‍ സംരംഭമായ ഫോര്‍വേഡ് കീസിന്റ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം മേഖലയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന ഖ്യാതി ഹമദ് രാജ്യാന്തര വിമാനത്താവളം സ്വന്തമാക്കി. ഈ വര്‍ഷം ആദ്യപകുതിയില്‍ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം ടിക്കറ്റ് അനുവദിച്ചത് ഹമദ് മുഖേന യാത്ര ചെയ്യുന്നതിനാണ്. രണ്ടാംപകുതിയിലെ ബുക്കിങിലും ഹമദ് വിമാനത്താവളം ഏറെ മുന്നിലാണ്. കോവിഡ് പ്രോട്ടോക്കോള്‍ ഹമദില്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നൂതനമായ സാങ്കേതികവിദ്യകളാണ് ഹമദില്‍ നടപ്പാക്കുന്നത്. ഈ ജനുവരി ഒന്നിനും ജൂണ്‍ 30നുമിടയില്‍ എയര്‍ടിക്കറ്റുകളുടെ വില്‍പ്പനയുടെ കാര്യത്തില്‍ ദുബൈ വിമാനത്താവളത്തെ അപേക്ഷിച്ച് മുന്നിലാണ് ഹമദ്. ദുബൈയെക്കാള്‍ ദോഹ മുഖേന യാത്ര ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ദുബൈയുമായി താരതമ്യം ചെയ്താല്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ ഇഷ്യു ചെയ്ത ടിക്കറ്റുകളുടെ എണ്ണത്തില്‍ 18ശതമാനം മുന്നിലാണ് ഹമദ്. ജൂലൈ- ഡിസംബര്‍ കാലയളവിലെ ബുക്കിങില്‍ ദുബൈയെക്കാള്‍ ദോഹ 17ശതമാനം മുന്നിലാണ്. ഖത്തറിനെതിരായ സഊദി, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് രാജ്യങ്ങളുടെ മൂന്നരവര്‍ഷം നീണ്ട ഉപരോധം നീക്കിയതും കോവിഡ് പ്രതിസന്ധിയിലും ദോഹയില്‍ നിന്നും പുറത്തേക്കും തടസമില്ലാതെ സര്‍വീസുകള്‍ തുടര്‍ന്നതും ഹമദിനെ തെരഞ്ഞെടുക്കാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നു. കോവിഡ് കാലത്ത് പൗരന്‍മാരെ സ്വദേശങ്ങളിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള നിര്‍ണായക ഹബ്ബായിരുന്നു ഹമദ് വിമാനത്താവളം. ജോഹനാസ് ബര്‍ഗ്, മോണ്ട്രിയല്‍ ഉള്‍പ്പടെയുള്ള നഗരങ്ങളിലേക്ക് സര്‍വീസ് നടത്തിയത് ഫോര്‍വേഡ് കീസ് ചൂണ്ടിക്കാട്ടി. വ്യോമയാന മേഖലയിലെ വിപണി വിഹിതത്തില്‍ ദുബൈ, അബുദാബി എന്നിവയെക്കാള്‍ മുന്നിലാണ് ദോഹ. ഈ വര്‍ഷം ആദ്യപകുതിയില്‍ ഹബ് ട്രാഫിക്കിന്റെ കാര്യത്തില്‍ ദോഹ മുന്നിലാണ്, 33 ശതമാനമാണ് ദോഹക്ക് ലഭിച്ചത്. ദുബൈക്ക് 30ശതമാനവും അബുദാബിക്ക് ഒന്‍പതുശതമാനവും. 2019ന്റെ ആദ്യപകുതിയില്‍ വ്യോമഗതാഗതത്തിന്റെ 44 ശതമാനം ദുബൈക്കും 13 ശതമാനം അബുദാബിക്കും 21 ശതമാനം ദോഹക്കുമായിരുന്നു. അവിടെ നിന്നാണ് ഈ വളര്‍ച്ച ദോഹ കൈവരിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഗള്‍ഫ് റാഡിക്കല്‍ കപ്പ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍് ലുസൈല്‍ സര്‍ക്യൂട്ടില്‍

ടോക്കിയോ ഒളിമ്പിക്‌സ്: വിപുലമായ കവറേജുമായി ബിഇന്‍ സ്‌പോര്‍ട്‌സ്