in

ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ ക്യാമ്പ് നാളെ ഏഷ്യന്‍ ടൗണില്‍

ദോഹ: ഏഷ്യന്‍ ടൗണിലെ ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന പ്രത്യേക കോണ്‍സുലര്‍ ക്യാമ്പ് നാളെ നടക്കും. രാവിലെ പത്തു മുതല്‍ ഉച്ചക്ക് പന്ത്രണ്ടുവരെ ഏഷ്യന്‍ ടൗണ്‍ ഗ്രാന്‍ഡ് മാള്‍ ഗേറ്റ് നമ്പര്‍ എട്ടിലെ ആംഫി തിയറ്റര്‍ ടിക്കറ്റ് കൗണ്ടറില്‍ വെച്ചായിരിക്കും ക്യാമ്പ്. പാസ്സ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായുള്ള ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷാ ഫോമുകള്‍( പാസ്േപാര്‍ട്ട്/അറ്റസ് സ്റ്റേഷന്‍) പൂരിപ്പിച്ചു നല്‍കുന്ന സേവനങ്ങള്‍ക്കായി രാവിലെ എട്ടു മുതല്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ക്യാമ്പില്‍ എത്തുന്നവര്‍ കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; 448 പുതിയ കേസുകള്‍

ബയേണ്‍ മ്യൂണിച്ച് ഫിഫ ക്ലബ്ബ് ലോകകപ്പ്  ജേതാക്കള്‍