in

ഖുര്‍ആന്റെ മാനവികത എല്ലാവരും ഉള്‍ക്കൊള്ളേണ്ടത്: വി.ഡി സതീശന്‍

ദോഹ: വിശുദ്ധ ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്ന സ്‌നേഹവും കാരുണ്യവും മാനവികതയുമെല്ലാം സകല മനുഷ്യരും ഉള്‍ക്കൊള്ളേണ്ട സന്ദേശങ്ങളാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഖത്തറിലെ ‘വെളിച്ചം  ഖുര്‍ആന്‍ പഠന പദ്ധതി പത്താം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കാലിക സമൂഹത്തില്‍ വിശുദ്ധ ഗ്രന്ഥങ്ങളുടെ ഉള്ളടക്കം മനസ്സിലാക്കി ജീവിക്കാനാണ് മനുഷ്യ സമൂഹം ശ്രമിക്കേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. വിശുദ്ധ ഖുര്‍ആന്‍ മാനവതയുടെ വേദഗ്രന്ഥമാണെന്നും ഈ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ജനറല്‍ എന്‍ഡോവ്‌മെന്റ് ഡോ. ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍താനി പറഞ്ഞു.വെളിച്ചം 3 പുതിയ മൊഡ്യൂള്‍ സ്റ്റഡി മെറ്റീരിയല്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സമകാലിക ലോകത്ത് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന സന്ദേശങ്ങള്‍ ഏറെ പ്രസക്തമാണെന്ന് പരിപാടിയില്‍ പ്രഭാഷണം നിര്‍വഹിച്ച യാക്കോബായ       സഭ നിരണം ഭദ്രസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു. പ്രമുഖ പണ്ഡിതരും പ്രഭാഷകരുമായ സി. എം മൗലവി ആലുവ, റാഫി പേരാമ്പ്ര, മുഹ്‌സിന പത്തനാപുരം എന്നിവര്‍ വിവിധ വിഷയങ്ങള്‍ ്അവതരിപ്പിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. വെളിച്ചം 3 വിശദാംശങ്ങള്‍ ചെയര്‍മാന്‍ സിറാജ് ഇരിട്ടി അവതരിപ്പിച്ചു. ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍,     വെളിച്ചം ജനറല്‍ കണ്‍വീനര്‍ ഉമര്‍ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. കേരള എന്‍ട്രന്‍സ് എക്‌സാമിനേഷനില്‍ (ആര്‍കിടെക്ചര്‍) രണ്ടാം റാങ്ക് നേടിയ അംറീന്‍ ഇസ്‌കന്തറിന് ഉപഹാരം നല്‍കി. വെളിച്ചം-3 ആദ്യ മൊഡ്യൂള്‍ സ്റ്റഡി മെറ്റീരിയല്‍ മദീന ഖലീഫയിലെ        ഇസ്‌ലാഹി സെന്റര്‍ ആസ്ഥാനത്ത് നിന്നും ഏരിയ കോഡിനേറ്റര്‍മാര്‍ വഴിയും   ലഭ്യമാവുമെന്ന് ചിഫ് കോഓഡിനേറ്റര്‍ മുജീബ് കുനിയില്‍ അറിയിച്ചു.     വിവരങ്ങള്‍ക്ക്: 33430722/ 55221797.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അല്‍സദ്ദിലെ ദര്‍ബ്അല്‍സായിയില്‍ ദേശീയദിനാഘോഷമില്ല; പുതിയ സ്ഥിരം സംവിധാനം 2022 മുതല്‍ ഉംസലാല്‍മുഹമ്മദില്‍

ഖത്തറിലെ ഫ്രഞ്ച് ബീച്ചില്‍ 2 വിദ്യാര്‍ത്ഥികളുള്‍പ്പെടെ മൂന്നു ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു