in

വെളിച്ചം 3 പ്രകാശനം മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി നിര്‍വ്വഹിച്ചു

വെളിച്ചം 3ന്റെ പ്രകാശനം മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി ഡോ.അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ നിര്‍വഹിച്ചപ്പോള്‍

ദോഹ: വിഷയാധിഷ്ഠിത ഖുര്‍ആന്‍ പറനമായ വെളിച്ചം 3 പ്രകാശനം മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി ഡോ.അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ ഓണ്‍ലൈന്‍ മുഖേന നിര്‍വ്വഹിച്ചു. വിശുദ്ധ ഖുര്‍ആന്‍ പഠനത്തോടൊപ്പം പാരായണ നിയമങ്ങളും, ഈമാന്‍ കാര്യങ്ങളും, നബിയുടെയും സഹാബാക്കളുടെയും ചരിത്രങ്ങളും, കര്‍മ്മശാസ്ത്രവും ഒരു ചട്ടക്കുടില്‍ ഒരുക്കിയ സംഘടകരെ മന്ത്രി പ്രശംസിച്ചു. ‘ഒരാള്‍ക്ക് അല്ലാഹു ഖുര്‍ആന്‍ മന:പ്പാഠമാക്കി നല്‍കിയത് അയാള്‍ രാത്രിയുടെ യാമങ്ങളില്‍ എഴുന്നേറ്റ് നമസ്‌കരിക്കുന്നതിലും മറ്റൊരാള്‍ക്ക് അല്ലാഹു നല്‍കിയ ധനം അയാള്‍ അതു രാത്രിയിലും പകലിലും ധര്‍മ്മം ചെയ്യുന്നതിലുമാണ് അസൂയ ആഗ്രഹിക്കേണ്ടതെന്ന് ഹദീസ് ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. സെന്റര്‍ ഫോര്‍ പീസ് ആന്റ് സ്പിരിച്വാലിറ്റി ഇന്റര്‍നാഷണലിന്റെ ഡോ: രജത് മല്‍ഹോത്ര പരിപാടി ഉദ്ഘാടനം ചെയ്തു. മാര്‍ഗദീപം പ്രകാശനം ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി നിര്‍വ്വഹിച്ചു. ജിഹാദ് എന്താണെന്ന് ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക് മാത്രം വ്യക്തമാവുന്ന ഒരു പദമാണെന്നും ജിഹാദ് എന്നാല്‍ മനസ്സിനോട് ചെയ്യേണ്ട ദൗത്യമാണെന്നും പ്രസിദ്ധ പണ്ഡിതനും ചിന്തകനുമായ അബ്ദുറഊഫ് മദനി ചൂണ്ടിക്കാട്ടി. വെളിച്ചം ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മന്‍ ഡോ.അബ്ദുല്‍ അഹദ് മദനി അധ്യക്ഷത വഹിച്ചു. തല്‍സമയ പരിപാടി സൂം, ഫെയ്‌സ് ബുക്ക്, യുട്യൂബ് എന്നിവ മുഖേന സംപ്രേഷണം ചെയ്തു. ഡോ.മുഹമ്മദ് ഷാന്‍, ഡോ.സുലൈമാന്‍ മേല്‍പ്പത്തൂര്‍, നൗഷാദ് കാക്കവയല്‍, നാസര്‍ മദനി തുടങ്ങിയവര്‍ പങ്കെടുത്തു. വെളിച്ചം ജനറല്‍ കണ്‍വീനര്‍ സുബൈര്‍ വക്‌റ മോഡറേറ്ററായിരുന്നു. അബ്ദുല്‍ ലത്തീഫ് മദനി ആമുഖ ഖുര്‍ആന്‍ പാരായണം നടത്തി. വെളിച്ചം ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് അലി ഒറ്റപ്പാലം സ്വാഗതവും റഫീഖ് കാരാട് നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖുര്‍ആനെ പ്രണയിച്ച റഹീം മൗലവി; ഓര്‍മ്മയായത് ചട്ടക്കൂടുകള്‍ മാറ്റിപ്പണിത പ്രതിഭ

അല്‍സമാന്‍ എക്സ്ചേഞ്ചിന്റെ 11-ാമത് ബ്രാഞ്ച് ബിര്‍കത്ത് അല്‍അവാമീറില്‍ തുറന്നു