in ,

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് 40 മെട്രിക് ടണ്‍ ഓക്‌സിജനുമായി നാവികസേനാ കപ്പല്‍ പുറപ്പെട്ടു

ഇന്ത്യയിലേക്ക് 40 മെട്രിക് ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ അടങ്ങിയ രണ്ടു ക്രയോജനിക് ഓക്‌സിജന്‍ ടാങ്കുകളുമായി ഐഎന്‍എസ് തര്‍കാഷ് ഹമദ് തുറമുഖത്തുനിന്നും പുറപ്പെടുന്നതിനുള്ള തയാറെടുപ്പുകള്‍

ദോഹ: 40 മെട്രിക് ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ അടങ്ങിയ രണ്ടു ക്രയോജനിക് ഓക്‌സിജന്‍ ടാങ്കുകളുമായി ഇന്ത്യന്‍ നാവികസേനാ കപ്പലായ ഐഎന്‍എസ് തര്‍കാഷ് ഹമദ് തുറമുഖത്തുനിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഫ്രഞ്ച് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഈ ക്രയോജനിക് ടാങ്കുകള്‍. കഴിഞ്ഞദിവസം ഐഎന്‍എസ് ത്രികാന്ത് 40 മെട്രിക് ടണ്‍ ഓക്‌സിജനുമായി ഇന്ത്യയിലേക്ക് തിരിച്ചിരുന്നു. ഖത്തറിലെ ഗസാല്‍ കമ്പനിയാണ് ഈ ടാങ്കുകളില്‍ ദ്രവീകൃത ഓക്‌സിജന്‍ നിറച്ചത്.

https://twitter.com/IndEmbDoha/status/1390690723607973888?s=19

ഖത്തര്‍ പെട്രോളിയത്തിന്റെ ഉപകമ്പനിയായ ഗസാല്‍ ഇന്ത്യയിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിന് നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് 1,200 മെട്രിക് ടണ്‍ ദ്രാവക ഓക്‌സിജന്‍ എത്തിക്കുമെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലണ്ടനില്‍ നിന്നും 4,100 ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിമാനമാര്‍ഗം ഇന്ത്യയിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ സഹകരണത്തോടെ നടക്കുന്നുണ്ട്. ബ്രിട്ടീഷ് ഓക്‌സിജന്‍ കമ്പനിയുടെ നേതൃത്വത്തിലാണ് ഈ നീക്കം. 200 ഓക്‌സിജന്‍ സിലിണ്ടറുകളും 43 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും അടങ്ങുന്ന സഹായവുമായി ഇന്ത്യന്‍ നാവികസേനാ കപ്പലും ഇന്ത്യയിലേക്ക് തിരിച്ചിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ ധനമന്ത്രി അലി ഷരീഫ് അല്‍ഇമാദിയെ നീക്കി: അലി അല്‍കുവാരിക്ക് പകരം ചുമതല

ഖത്തറിലെ ഐസിബിഎഫ് സമാഹരിച്ച മെഡിക്കല്‍ സഹായവുമായി രണ്ടാമത്തെ കപ്പലും ഇന്ത്യയിലേക്ക്