in

അല്‍മീര ബ്രാഞ്ചുകളുടെ എണ്ണം 55 ആയി

ദോഹ: അല്‍മീര കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയുടെ ഏറ്റവും പുതിയ ബ്രാഞ്ച് ദി മാളില്‍. അല്‍മീരയുടെ 55-ാമത്തെ ബ്രാഞ്ചാണിത്. താങ്ങാവുന്ന വിലയില്‍ ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാക്കുകയെന്ന കര്‍മപദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ ബ്രാഞ്ചുകള്‍ അല്‍മീര തുറക്കുന്നത്.
ദി മാളിലെ ബ്രാഞ്ച് അല്‍മീരയുടെ നെറ്റ്‌വര്‍ക്കിനു കീഴില്‍ പുതിയ സ്റ്റോറുകള്‍ തുറക്കുന്നതിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ്. അല്‍മീര വിപണിയില്‍ വിപുലീകരണ പദ്ധതികള്‍ ആവിഷ്‌കരിച്ചതിനുശേഷം കൂടുതല്‍ ബ്രാഞ്ചുകള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്. ദി മാളില്‍ 1800ലധികം ചതുരശ്ര മീറ്ററിലായിട്ടാണ് പുതിയ ബ്രാഞ്ച്. കര്‍ശനമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് പരിധികളില്ലാതെ സംയോജിപ്പിച്ച ഷോപ്പിങ് അനുഭവമാണ് അല്‍മീര നല്‍കുന്നത്. ഇവ രണ്ടും ഖത്തറിലെ അല്‍മീരയുടെ വിപണി സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഖത്തറില്‍ അല്‍മീര വിപുലീകരണം നടപ്പാക്കുന്നത്. ലോകോത്തരമായ ഉപഭോക്തൃ സേവനം, ഉയര്‍ന്ന നിലവാരം, പ്രാദേശികമായി ഉത്പാദിപ്പിച്ചതും ഇറക്കുമതി ചെയ്തതുമായ പുതിയ ഉത്പന്നങ്ങള്‍, ഖത്തറിലെ എല്ലാ സമീപസ്ഥലങ്ങള്‍ക്കും ലക്ഷ്യസ്ഥാനങ്ങള്‍ക്കും സമാനതകളില്ലാത്ത മൂല്യം എന്നിവയാണ് അല്‍മീര നല്‍കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ്: വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഭാവന തുടരുന്നു

അര്‍ഹരായ എത്യോപ്യന്‍ സ്വദേശികള്‍ക്ക് ഭക്ഷ്യസഹായവുമായി ഖത്തര്‍ ചാരിറ്റി