in

ഖത്തറില്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിനെടുത്തവരുടെ എണ്ണം 20ലക്ഷം കവിഞ്ഞു

68.6 ശതമാനം പേര്‍ വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ചു

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. ഇതുവരെ 20,13,080 പേരാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ഇതുവരെ 37,08,551 വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. ജനസംഖ്യയിലെ 81 ശതമാനത്തിലധികം പേര്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞു. 68.6 ശതമാനം പേര്‍ വാക്‌സിന്റെ രണ്ടുഡോസുമെടുത്തു. രാജ്യത്തെ 16,95,471 പേരാണ് രണ്ടു ഡോസും സ്വീകരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്. ഓരോരുത്തരുടെയും അവസരം വരുമ്പോള്‍ വാക്‌സിന്‍ സ്വീകരിച്ചുകൊണ്ട് ജീവിതം സാധാരണനിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതില്‍ നിങ്ങളുടേതായ പങ്ക് വഹിക്കുക- ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. 60 വയസിനു മുകളില്‍ പ്രായമുള്ള 98.6 ശതമാനം പേര്‍ ആദ്യ ഡോസെടുത്തു. ഇതില്‍ 93.5ശതമാനം പേര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. ഫൈസര്‍ ബയോടെക്, മൊഡേണ വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. വാക്‌സിന്‍ വിതരണത്തിലെ വേഗതയും സര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടികളും കോവിഡ് കേസുകള്‍ നിയന്ത്രണവിധേയമാക്കാന്‍ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 23നാണ് ഖത്തറില്‍ ദേശീയ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന് തുടക്കമായത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ടുണീഷ്യയിലെ ബ്യൂറോ റെയ്ഡിനെതിരെ ശക്തമായ വിമര്‍ശനവുമായി അല്‍ജസീറ

ദഖീറ ബീച്ചില്‍ അപകടത്തില്‍പ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തിയ അഷ്റഫിനെ അനുമോദിച്ചു